Suryakumar Yadav: മുംബൈ ഇന്ത്യന്‍സിന് വേണ്ടി സൂര്യ എപ്പോള്‍ കളത്തിലിറങ്ങും?
ഏപ്രില്‍ 11 ന് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരെയാണ് മുംബൈയുടെ അഞ്ചാം മത്സരം
Suryakumar Yadav: തുടര്‍ച്ചയായ മൂന്ന് കളികള്‍ തോറ്റ് പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്താണ് മുംബൈ ഇന്ത്യന്‍സ് ഇപ്പോള്‍. ഏപ്രില്‍ ഏഴ് ഞായറാഴ്ച ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെയാണ് മുംബൈയുടെ നാലാം മത്സരം. സീസണിലെ ആദ്യ ജയം സ്വന്തമാക്കാന്‍ മുംബൈ താരങ്ങളെല്ലാം കഠിന പ്രയത്‌നത്തിലാണ്. അതേസമയം മുംബൈ ആരാധകര്‍ക്ക് ആശ്വാസം നല്‍കുന്ന മറ്റൊന്ന് സൂര്യകുമാര്‍ യാദവിന്റെ തിരിച്ചുവരവാണ്.
പരുക്കിനെ തുടര്‍ന്ന് ഇടവേളയെടുത്ത സൂര്യ ഏതാനും മാസങ്ങള്‍ക്ക് ശേഷമാണ് ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയിരിക്കുന്നത്. മുംബൈ ക്യാംപിനൊപ്പം ചേര്‍ന്ന സൂര്യ പരിശീലനം ആരംഭിച്ചിട്ടുണ്ട്. പൂര്‍ണ ആരോഗ്യവാനായാണ് സൂര്യയെ കാണപ്പെടുന്നത്. എന്നാല്‍ മുംബൈ വേണ്ടി സൂര്യ ഞായറാഴ്ച കളിക്കാന്‍ ഇറങ്ങില്ല !
ഏപ്രില്‍ 11 ന് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരെയാണ് മുംബൈയുടെ അഞ്ചാം മത്സരം. ഈ കളിയില്‍ ആയിരിക്കും സൂര്യ മുംബൈയ്ക്കായി കളത്തിലിറങ്ങുക. അതും ഇംപാക്ട് പ്ലെയര്‍ ആയി കൡക്കാനാണ് സാധ്യത. ഏതാനും ദിവസത്തെ പരിശീലനത്തിനു ശേഷം മാത്രമേ സൂര്യയെ മുംബൈ പ്ലേയിങ് ഇലവനില്‍ ഇറക്കൂ എന്നാണ് വിവരം.