Webdunia - Bharat's app for daily news and videos

Install App

ധോണിക്ക് ഇനിയൊരു തിരിച്ചുവരവില്ല: തുറന്നുപറഞ്ഞ് ഇന്ത്യൻ ഇതിഹാസ താരം

അഭിറാം മനോഹർ
തിങ്കള്‍, 3 ഫെബ്രുവരി 2020 (13:57 IST)
ദീർഘകാലമായി ക്രിക്കറ്റിൽ നിന്നും വിട്ടുനിൽക്കുന്ന മുൻ ഇന്ത്യൻ നായകൻ മഹേന്ദ്ര സിംഗ് ധോണിക്ക് ഇനി ഇന്ത്യൻ ടീമിലേക്ക് ഒരു മടങ്ങിവരവുണ്ടാകുമെന്ന് തോന്നുന്നില്ലെന്ന് ഇന്ത്യൻ ഇതിഹാസ താരമായ് കപിൽദേവ്. ക്രിക്കറ്റിൽ നിന്നും ഏറെ കാലമായി വിട്ടുനിൽക്കുന്നതിനാൽ തന്നെ ധോണിയുടെ തിരിച്ചുവരവ് ബുദ്ധിമുട്ടാകുമെന്നാണ് മുൻ ഇന്ത്യൻ താരം പറയുന്നത്. അതിനാൽ തന്നെ ഇനി ധോണി ടീമിലെത്തണമെന്ന് കരുതിയാൽ പോലും അദ്ദേഹത്തെ ടീമിലെടുക്കുക എന്നത് സെലക്ടർമാർക്ക് എളുപ്പമായിരിക്കില്ലെന്നും കപിൽ ദേവ് പറഞ്ഞു.
 
നിങ്ങൾ ദീര്‍ഘകാലം ക്രിക്കറ്റില്‍ നിന്ന് വിട്ടുനിന്ന ശേഷം പെട്ടെന്ന് ഒരു ദിവസം തിരിച്ചുവരാമെന്ന് കരുതരുത്. ഐ പി എല്‍ വരുന്നുണ്ട്, അതിലെ ധോണിയുടെ ഫോം നിർണായകമായിരിക്കും. രാജ്യത്തിന് എന്താണ് നല്ലതെന്ന് സെലക്ടർമാർ ചിന്തിക്കണം.രാജ്യത്തിന് വേണ്ടി ഒട്ടേറെ കാര്യങ്ങൾ ചെയ്ത വ്യക്തിയാണ് ധോണി. എന്നാലിത്രയും വലിയ കാലം കളിയിൽ നിന്നും വിട്ടുനിൽക്കുമ്പോൾ അത് എല്ലാവരിലും സംശയം ജനിപ്പിക്കുന്ന കാര്യമാണെന്നും കപിൽ വിശദമാക്കി.
 
2019 ലോകകപ്പ് സെമിയില്‍ ന്യൂസീലന്‍ഡിനോട് തോറ്റ് പുറത്തായതിനു ശേഷം ഇന്ത്യക്ക് വേണ്ടി മഹേന്ദ്ര സിംഗ് ധോണി ഇതുവരെയും കളിച്ചിട്ടില്ല.മടങ്ങി വരവിനെ പറ്റിയും വിരമിക്കലിനെ കുറിച്ചും പല വാർത്തകളും വന്നെങ്കിലും ഇതു വരെയും ഇത് സംബന്ധിച്ച് വ്യക്തത കൈവന്നിട്ടില്ല. അടുത്തിടെ മഹേന്ദ്ര സിംഗ് ധോണിയെ ബി സി സി ഐ തങ്ങളുടെ വാര്‍ഷിക കരാറില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

ലോകകപ്പ് തൊട്ടുമുന്നിൽ മുംബൈയ്ക്കായി രോഹിതും ബുമ്രയും എല്ലാ കളികളും കളിക്കില്ല

പോയി ടെസ്റ്റ് കളിക്കാനാണ് ആശുപത്രി കിടക്കയിലും അമ്മ പറഞ്ഞത്: അശ്വിൻ

ചേട്ടാ അവൻ സ്റ്റെപ്പ് ഔട്ട് ചെയ്യും, കുൽദീപിനോട് ജുറൽ, തൊട്ടടുത്ത പന്തിൽ വിക്കറ്റ്

ഗാബയിലെ പോലെ ചരിത്രനേട്ടാം അല്ലായിരിക്കാം, പക്ഷേ റാഞ്ചിയിലെ വിജയത്തിന് സമാനതകളേറെ

ടെസ്റ്റിലെ കേമൻ എന്നത് ശരിതന്നെ, പക്ഷേ ടി20 ലോകകപ്പിൽ സ്മിത്ത് വൻ അബദ്ധമാകും, വിമർശനവുമായി മിച്ചൽ ജോൺസൺ

KL Rahul: കെ.എല്‍.രാഹുല്‍ ആര്‍സിബിയിലേക്ക്, നായക സ്ഥാനം നല്‍കും !

Mumbai Indians: 14 കളി, പത്തിലും തോല്‍വി ! മുംബൈ ഇന്ത്യന്‍സിന് ഇത് മറക്കാന്‍ ആഗ്രഹിക്കുന്ന സീസണ്‍

Arjun Tendulkar: തുടര്‍ച്ചയായി രണ്ട് സിക്‌സ്, പിന്നാലെ ഓവര്‍ പൂര്‍ത്തിയാക്കാതെ കളം വിട്ട് അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍; ട്രോളി സോഷ്യല്‍ മീഡിയ

Gautam Gambhir: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലക സ്ഥാനത്തേക്ക് ഗംഭീര്‍ പരിഗണനയില്‍

ടി20 ലോകകപ്പിന് ഇനി അധികം ദിവസങ്ങളില്ല, ഹാര്‍ദ്ദിക് ബാറ്റിംഗിലും തന്റെ മൂല്യം തെളിയിക്കണം: ഷെയ്ന്‍ വാട്ട്‌സണ്‍

അടുത്ത ലേഖനം
Show comments