Select Your Language

Notifications

webdunia
webdunia
webdunia
webdunia

ധോണിയെ വല്ലാതെ മിസ് ചെയ്യുന്നു; ചാഹൽ

ധോണിയെ വല്ലാതെ മിസ് ചെയ്യുന്നു; ചാഹൽ

ചിപ്പി പീലിപ്പോസ്

, ചൊവ്വ, 28 ജനുവരി 2020 (10:50 IST)
ഏകദിന ലോകകപ്പിനു ശേഷം ഇന്ത്യൻ വിക്കറ്റ് കീപ്പർ എം എസ് ധോണി നീലക്കുപ്പായം അണിഞ്ഞിട്ടില്ല. ടീമിൽ നിന്നും നീണ്ട അവധിയെടുത്തിരിക്കുകയാണ്. അവധിയിലാണെങ്കിലും ധോണിയെ അങ്ങനെയങ്ങ് മറക്കാൻ ആർക്കും കഴിയില്ല. യൂസ്‌വേന്ദ്ര ചാഹലും അത് തന്നെയാണ് പറയുന്നത്. 
 
ടീം ബസിൽ ധോണി ഇരിക്കാറുള്ള പിന്നിലെ സൈഡ് സീറ്റിൽ ഇപ്പോഴും ആരും ഇരിക്കാറില്ലത്രേ, ചാഹലാണ് ഇക്കാര്യം വ്യക്തമാക്കിയത്. മഹിഭായിയെ ടീമിനു ഇപ്പോഴും വല്ലാതെ മിസ് ചെയ്യുന്നുണ്ടെന്നാണ് ചാഹലിന്റെ വെളിപ്പെടുത്തൽ. 
 
ഓക്‌ലൻ‍ഡിലെ ഈഡൻ പാർക്കിൽ നടന്ന ആദ്യ രണ്ടു ട്വന്റി20 മത്സരങ്ങൾക്കു ശേഷം ഹാമിൽട്ടനിലേക്കുള്ള യാത്രമധ്യേയാണ് ചാഹൽ ടീവിയിലുടെ താരത്തിന്റെ വെളിപ്പെടുത്തൽ. പരമ്പരയിലെ മൂന്നാം മത്സരം ബുധനാഴ്ച ഹാമിൽട്ടനിലാണ് നടക്കുന്നത്. ആദ്യ രണ്ടു മത്സരങ്ങളിലും ഇന്ത്യ ജയിച്ചിരുന്നു. 
https://publish.twitter.com/?query=https%3A%2F%2Ftwitter.com%2FBCCI%2Fstatus%2F1221785931004276739&widget=Tweet

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആ ഇന്ത്യൻ ബൗളർമാർ ബാറ്റ്സ്മാൻമാരുടെ മനസ്സിൽ ഭീതി വിതക്കുന്നു, ഇന്ത്യൻ ബൗളർമാരെ പ്രശംസിച്ച് അക്തർ