Select Your Language

Notifications

webdunia
webdunia
webdunia
webdunia

Harry Brook vs Varun Chakravarthy: എവിടെ നിന്റെ പുക മഞ്ഞ്, മഞ്ഞില്ലെങ്കില്‍ എന്തോ ചെയ്യുമെന്ന് പറഞ്ഞല്ലോ?, വരുണ്‍ ചക്രവര്‍ത്തിക്ക് മുന്നില്‍ മറുപടികളില്ലാതെ ഹാരി ബ്രൂക്ക്

Varun Chakravarthy- Harry Brook

അഭിറാം മനോഹർ

, ഞായര്‍, 26 ജനുവരി 2025 (08:20 IST)
Varun Chakravarthy- Harry Brook
ഇന്ത്യക്കെതിരായ ടി20 പരമ്പരയിലെ ആദ്യ ടി20യില്‍ വരുണ്‍ ചക്രവര്‍ത്തിയുടെ പന്തിന് മുന്നില്‍ പുറത്തായതിന് ഇംഗ്ലണ്ട് മധ്യനിര താരം ഹാരി ബ്രൂക്ക് നടത്തിയ ന്യായീകരണം വെറൈറ്റിയായിരുന്നു. കൊല്‍ക്കത്തയിലെ പുകമഞ്ഞ് കാരണം പന്ത് ശരിയായി കാണാന്‍ സാധിച്ചില്ലെന്നും സ്പിന്നിന് മുന്നില്‍ അതുകൊണ്ടാണ് ഇംഗ്ലണ്ട് തകര്‍ന്നതെന്നുമായിരുന്നു ബ്രൂക്കിന്റെ വ്യത്യസ്തമായ ന്യായീകരണം. ഇതിന് മറുപടിയായി ചെപ്പോക്കിലെ രണ്ടാം ടി20യിലും ബ്രൂക്കിനെ മടക്കിയിരിക്കുകയാണ് വരുണ്‍ ചക്രവര്‍ത്തി.
 
 ചെപ്പോക്കില്‍ തെളിഞ്ഞ അന്തരീക്ഷത്തിലായിരുന്നു മത്സരം. എന്നിട്ടും വരുണ്‍ ചക്രവര്‍ത്തി എറിഞ്ഞ പന്തില്‍ ഒന്നും തന്നെ ചെയ്യാന്‍ ഹാരി ബ്രൂക്കിനായില്ല. പുറത്തായതിന് ശേഷം അല്പസമയം ക്രീസില്‍ നിന്നാണ് താരം മടങ്ങിയത്. ഒരു ചിരിയും ചിരിച്ചാണ് ഹാരി ബ്രൂക്ക് മടങ്ങിയതെങ്കിലും ഈ സമയത്ത് വരുണ്‍ ചക്രവര്‍ത്തി ഹാരി ബ്രൂക്കിനെ തന്നെ നോക്കിനില്‍ക്കുകയായിരുന്നു. ഈ സമയത്ത് വരുണ്‍ മനസില്‍ ഇവിടെ പുകമഞ്ഞുണ്ടോ എന്ന ചോദ്യമാകും ബ്രൂക്കിനോട് ചോദിച്ചുകാണുക എന്നാണ് മത്സരത്തിലെ കമന്റേറ്റര്‍മാരായ സുനില്‍ ഗവാസ്‌കറും രവി ശാസ്ത്രിയും പരസ്പരം പറഞ്ഞത്. മത്സരത്തില്‍ 2 വിക്കറ്റുകളാണ് വരുണ്‍ ചക്രവര്‍ത്തി നേടിയത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഓസ്ട്രേലിയൻ ഓപ്പണിൽ സബലേങ്ക വീണു, കന്നി ഗ്രാൻസ്ലാം കിരീടം സ്വന്തമാക്കി മാഡിസൻ കീസിന്