Select Your Language

Notifications

webdunia
webdunia
webdunia
webdunia

നാഷ്ണൽ ക്രിക്കറ്റ് അക്കാദമിയിലേയ്ക്ക് പോകാൻ ആരുപറഞ്ഞു ? രോഹിതിന്റെ നടപടിയിൽ ബിസിസിഐയ്ക്ക് കടുത്ത അതൃപ്തി

നാഷ്ണൽ ക്രിക്കറ്റ് അക്കാദമിയിലേയ്ക്ക് പോകാൻ ആരുപറഞ്ഞു ? രോഹിതിന്റെ നടപടിയിൽ ബിസിസിഐയ്ക്ക് കടുത്ത അതൃപ്തി
, ബുധന്‍, 25 നവം‌ബര്‍ 2020 (12:45 IST)
ഡല്‍ഹി: ഐപിഎല്ലിന് ശേഷം ഇന്ത്യന്‍ ടീമിനൊപ്പം ഓസ്‌ട്രേലിയയിലേക്ക് പോകാതെ ഇന്ത്യയിലേയ്ക്ക് മടങ്ങിയ രോഹിത് ശർമ്മയുടെ നടപടിയിൽ ബിസിസിഐയ്ക്ക് കടുത്ത അതൃപ്തിയെന്ന് റിപ്പോർട്ടുകൾ. ഇന്ത്യയുടെ ഓസ്‌ട്രേലിയൻ പര്യടനത്തിനുള്ള ടീം പ്രഖ്യാപിച്ചതുമുതൽ ബിസിസിഐയുടെ നിലപാടൂകല്ക്കെതിരായി താരം പ്രവർത്തിയ്ക്കുന്നു എന്ന വിമർശനം നേരത്തെ തന്നെയുണ്ട്. ഇതിനിടെയാണ് പുതിയ വിവാദം.
 
രോഹിത് ശർമ്മയെ ടെസ്റ്റ് ടീമിൽ ഉൾപ്പെടുത്തിയതോടെ താരം ഇന്ത്യൻ ടീമിനൊപ്പം ഓസ്ട്രേലിയയിലേയ്ക്ക് പോകുമെന്നായിരുന്നു കരുതിയത്. എന്നാൽ രോഹിത് നാഷ്ണൽ ക്രിക്കറ്റ് അക്കാദമിയിലേക്കാണ് എത്തിയത്. ആര് നിർദേശിച്ചതിൻ പ്രകാരമാണ് നാഷണൽ ക്രിക്കറ്റ് അക്കാദമിയിലിലേയ്ക്ക് പോയത് എന്ന് ബിസിസിഐ രോഹിത്തിനോട് ആരാഞ്ഞതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. നിലവിൽ ഉണ്ടായ ആശയക്കുഴപ്പങ്ങൾ ടീമിനെ തന്നെ ബാധിയ്ക്കുന്നതായാണ് ബിസിസിഐയുടെ വിലയിരുത്തൽ   
 
നവംബർ 12ന് തന്നെ ഇന്ത്യൻ ടീമിനൊപ്പം രോഹിത് ഓസ്ട്രേകിയയിലേയ്ക്ക് പോയിരുന്നു ടെസ്റ്റ് മത്സരങ്ങൾ കളിയ്ക്കാവുന്ന തരത്തിലേയ്ക്ക് ഫിറ്റ്നസ് വീണ്ടെടുക്കാനും ക്വാറന്റീൻ പൂർത്തിയാക്കാനും രോഹിതിന് സാധിയ്ക്കുമായിരുന്നു. ടെസ്റ്റ് ടീമിൽ കളിയ്ക്കണം എങ്കിൽ നേരത്തെ ഓസ്‌ട്രേലിയയിൽ എത്തണം എന്ന് കോച്ച് രവി ശാസ്തി പരസ്യ പ്രതികരണം നടത്തുകയും ചെയ്തിരുന്നു. ആശയക്കുഴപ്പത്തിന്റെ പേരിൽ ടീം തന്നെ പ്രതിസന്ധി നേരിടുന്നത് നിർഭാഗ്യകരമാണ് എന്ന് ബിസിസിഐ വൃത്തങ്ങൾ വ്യക്തമാക്കിയതായാണ് റിപ്പോട്ടുകൾ.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സച്ചിന്റെയും ധോണിയുടെയും റെക്കോർഡുകൾക്ക് മറികടക്കാൻ കോഹ്‌ലി, ഓസ്ട്രേലിയൻ പര്യടനത്തിൽ കോഹ്‌ലിയെ കാത്തിരിയ്കുന്ന നാഴികക്കല്ലുകൾ