Select Your Language

Notifications

webdunia
webdunia
webdunia
webdunia

ധോണിയുടെ ആ പടുകൂറ്റന്‍ സിക്‍സ്; പന്തിന്റെയും കാര്‍ത്തിക്കിന്റെയും വിക്കറ്റ് തെറിച്ചു - ആരാകും രണ്ടാമന്‍ ?

ധോണിയുടെ ആ പടുകൂറ്റന്‍ സിക്‍സ്; പന്തിന്റെയും കാര്‍ത്തിക്കിന്റെയും വിക്കറ്റ് തെറിച്ചു - ആരാകും രണ്ടാമന്‍ ?
അഡ്‌ലെയ്‌ഡ് , ബുധന്‍, 16 ജനുവരി 2019 (17:34 IST)
ഏകദിന ലോകകപ്പിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കെ ഇന്ത്യന്‍ ടീമില്‍ വിക്കറ്റ് കീപ്പറുടെ സ്ഥാനത്തിനായി പോര് മുറുകുകയാണ്. സെലക്‍ടര്‍മാരുടെയും ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലിയുടെയും പിന്തുണയുള്ള മഹേന്ദ്ര സിംഗ് ധോണി ടീമില്‍ കയറികൂടുമെന്ന് ഉറപ്പാണ്.

ഓസ്‌ട്രേലിയക്കെതിരായ കഴിഞ്ഞ രണ്ട് ഏകദിന മത്സരങ്ങളില്‍ പുറത്തെടുത്ത ബാറ്റിംഗ് ടീമിലെ ധോണിയുടെ സ്ഥാനം ഉറപ്പിച്ചുവെന്നതില്‍ സംശയമില്ല. അഡ്‌ലെയ്‌ഡ് ഏകദിനത്തില്‍ കൂറ്റന്‍ സിക്‍സ് നേടി ധോണി ടീമിനെ വിജയത്തില്‍ എത്തിച്ചതോടെ മുതിര്‍ന്ന താരമായ ദിനേഷ് കാര്‍ത്തിക്കിന്റെയും യുവതാരം ഋഷഭ് പന്തിന്റെയും കസേര ഇളകി.

ഫിനിഷറുടെ റോളാണ് തനിക്കെന്ന് ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തിനു ശേഷം കാര്‍ത്തിക്ക് പറഞ്ഞിരുന്നു. ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ഫിനിഷറായ ധോണി ടീമില്‍ ഉള്ളപ്പോഴാണ് കാര്‍ത്തിക്കിന്റെ ഈ വാക്കുകള്‍.

തന്റെ ഗോഡ്‌ഫാദറായ ധോണിയെ കോഹ്‌ലി കൈവിടില്ലെന്ന് ഉറപ്പാണ്. രോഹിത് ശര്‍മ്മ അടക്കമുള്ള മുതിര്‍ന്ന  താരങ്ങളും ഇന്ത്യന്‍ ക്രിക്കറ്റിന്റെ പൊന്നും വിലയുള്ള താരത്തെ തള്ളിപ്പറയുന്നില്ല. ഇതോടെയാണ് കാര്‍ത്തിക്കോ പന്തോ എന്ന ചോദ്യം ശക്തമാകുന്നത്.

അഡ്‌ലെയ്‌ഡില്‍ ധോണി അഞ്ചാമനായും കാര്‍ത്തിക് ആറാമനായുമാണ് ബാറ്റിംഗിനിറങ്ങിയത്. ഈ പരീക്ഷണം വിജയിച്ചാല്‍ ലോകകപ്പിലും ഇതേ ബാറ്റിംഗ് ഓര്‍ഡര്‍ തുടരും. ധോണിയെ വിക്കറ്റ് കീപ്പറായി നിലനിര്‍ത്തി കാര്‍ത്തിക്കിനെ സ്‌പെഷലിസ്റ്റ് ബാറ്റ്സ്‌മാനായി ഉള്‍പ്പെടുത്താനാകും കോഹ്‌ലി ശ്രമിക്കുക. അങ്ങനെ സംഭവിച്ചാല്‍ പന്തിന്റെ കര്യം സംശയത്തിലാകും.

അതേസമയം, ലഭിച്ച അവസരങ്ങളെല്ലാം നേട്ടങ്ങളാക്കി മാറ്റി പന്തിനെ ഉപേക്ഷിക്കാന്‍ ടീം മാനേജ്‌മെന്റ് തയ്യാറാകില്ല. ഋഷഭിനെ ധോണിക്കൊപ്പം നിര്‍ത്തി മികച്ച താരമാക്കി തീര്‍ക്കുകയാകും കോഹ്‌ലിയുടെയും പരിശീലകന്‍ രവി ശാസ്‌ത്രിയുടെയും തന്ത്രം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഹാര്‍ദിക് സുഹൃത്തോ, കാമുകനോ ?; പൊട്ടിത്തെറിച്ച് മുന്‍ കാമുകിയും വിവാദ താരവുമായ ഇഷ