Indian Head Coach: ഗംഭീര്‍ തയ്യാറായില്ലെങ്കില്‍ വിദേശ പരിശീലകന്‍; ലാംഗറും ഫ്‌ളമിങ്ങും പരിഗണനയില്‍
ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ മുഖ്യ ഉപദേഷ്ടാവാണ് ഗംഭീര്‍
Indian Head Coach: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലക സ്ഥാനത്തേക്ക് പ്രഥമ പരിഗണന മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീറിന്. ഇന്ത്യന്‍ പരിശീലകന്‍ തന്നെ മതിയെന്ന നിലപാടിലാണ് ബിസിസിഐ. ഗംഭീര്‍ തയ്യാറായില്ലെങ്കില്‍ മാത്രം വിദേശ പരിശീലകനെ പരിഗണിക്കാനാണ് ബിസിസിഐ തീരുമാനം. പരിശീലക സ്ഥാനത്തേക്ക് വി.വി.എസ്.ലക്ഷ്മണിനെ പരിഗണിച്ചെങ്കിലും താല്‍പര്യമില്ലെന്ന് ലക്ഷ്മണ്‍ അറിയിച്ചു.
ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ മുഖ്യ ഉപദേഷ്ടാവാണ് ഗംഭീര്‍. ഇതുവരെ ദേശീയ ടീമുകളുടെ പരിശീലക സ്ഥാനം ഗംഭീര്‍ വഹിച്ചിട്ടില്ല. എങ്കിലും നിലവിലെ ഇന്ത്യന്‍ ടീമിലെ താരങ്ങളുമായി ഗംഭീറിനുള്ള അടുത്ത സൗഹൃദമാണ് ബിസിസിഐ പരിശീലക സ്ഥാനത്തേക്ക് പരിഗണിക്കാന്‍ പ്രധാന കാരണം. പരിശീലക സ്ഥാനം ഏറ്റെടുക്കണോ എന്ന കാര്യത്തില്‍ ഐപിഎല്ലിനു ശേഷം തീരുമാനിക്കാമെന്നാണ് ഗംഭീര്‍ ബിസിസിഐയെ അറിയിച്ചത്.
ഗംഭീര്‍ തയ്യാറല്ലെങ്കില്‍ വിദേശ പരിശീലകരെ പരിഗണിക്കും. ന്യൂസിലന്‍ഡ് മുന്‍ നായകന്‍ സ്റ്റീഫന്‍ ഫ്‌ളമിങ്, ഓസീസ് മുന്‍ താരം ജസ്റ്റിന്‍ ലാംഗര്‍ എന്നിവരെയാണ് വിദേശ പരിശീലകരായി പരിഗണിക്കുന്നത്.