Select Your Language

Notifications

webdunia
webdunia
webdunia
Sunday, 6 April 2025
webdunia

എന്തുകൊണ്ട് ബെൻസ്റ്റോക്സിനെയും ആർച്ചറെയും നിലനിർത്തിയില്ല: രാജസ്ഥാൻ മറുപടി ഇങ്ങനെ

ഐപിഎൽ
, ബുധന്‍, 1 ഡിസം‌ബര്‍ 2021 (15:50 IST)
ഐപിഎൽ താരലേലത്തിന് മുന്നോടിയായി ടീമുകൾ തങ്ങൾ നിലനിർത്തുന്ന താരങ്ങളുടെ പട്ടിക ഇന്നലെയാണ് ഐപിഎൽ ടീമുകൾ പുറത്തുവിട്ടത്. എന്നാൽ ജോഫ്ര ആർച്ചർ, ബെൻ സ്റ്റോക്‌സ് എന്നിവരെ പുറത്താക്കിയ രാജസ്ഥാന്റെ തീരുമാനം ക്രിക്കറ്റ് ആരാധകർക്ക് ഞെട്ടിക്കുന്നതായിരുന്നു. ഇപ്പോളിതാ അതിന്റെ കാരണമെന്തെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ടീം കോച്ചായ സംഗക്കാര.
 
വളരെ പ്രയാസകരമായിരുന്നൂ ഈ തീരുമാനം. ലോകത്തിലെ മികച്ച രണ്ട് താരങ്ങളാണവർ. അടുത്ത് കണ്ടതിൽ വെച്ച് ഏറ്റവും മികച്ച ഓൾറൗണ്ടറും മാച്ച് വിന്നറുമാണ് ബെൻ സ്റ്റോക്‌സ്. എന്നാൽ കളിക്കാരുടെ ലഭ്യത മുതൽ പല കാര്യങ്ങളും പരിഗണിക്കേണ്ടതായി വന്നു. സംഗക്കാര പറയുന്നു.
 
എല്ലാ ഫോർമാറ്റിലും പ്രത്യേകിച്ച് ടി20യിൽ ജോഫ്രയെ പോലെ മികച്ച ബൗളർമാരില്ല. ഇവരെ നിലനിർത്താത്തത് എന്തുകൊണ്ടെന്ന് കളിക്കാർക്കും മനസിലാകുമെന്ന് കരുതുന്നു. വിടപറയുന്നതിൽ ഫ്രാഞ്ചൈസിയെ പോലെ കളിക്കാരും നിരാശരാണ്. എന്നാൽ എല്ലാ ഘടകങ്ങളും നമ്മൾ ഇവിടെ പരിഗണിക്കേണ്ടതുണ്ട്. സംഗക്കാര പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വെങ്കടേഷ് അയ്യരുടെ വരവ് ശുഭ്മാന്‍ ഗില്ലിന് തിരിച്ചടിയായി; വെറും 20 ലക്ഷത്തിന് ടീമിലെത്തിയ വെങ്കി ഇപ്പോള്‍ എട്ട് കോടി പ്രതിഫലത്തിനു ഉടമ