Select Your Language

Notifications

webdunia
webdunia
webdunia
webdunia

ധോണിയെ ആരാധകർ വെറുക്കാനുള്ള അഞ്ചു കാരണങ്ങൾ

ക്യാപ്റ്റൻ ‘കൂളിനെ’ വെറുക്കുന്നവരുണ്ട്, കാരണമിതൊക്കെ?

ധോണിയെ ആരാധകർ വെറുക്കാനുള്ള അഞ്ചു കാരണങ്ങൾ
, വെള്ളി, 15 ജൂണ്‍ 2018 (10:24 IST)
മഹേന്ദ്ര സിങ് ധോണി എന്നത് ഇന്ത്യൻ ക്രിക്കറ്റിൽ വളരെ സുപ്രധാനമായ ഒരു പേരാണ്. ക്യാപ്റ്റൻ കൂൾ ന്നു ആരാധകർ സ്നേഹത്തോടെ വിളിക്കുന്ന താരമാണ് ധോണി. ധോണിയെന്നാൽ ഇപ്പോഴും പലർക്കും ഒരു വികാരമാണ്. എന്നാൽ, ധോണിയെ വെറുക്കുന്നവരും ഉണ്ട്. 
 
ധോണിയെ വെറുക്കുന്നവരുമുണ്ടെന്നത് സത്യമാണ്. ടീം ക്യാപ്റ്റൻ ആയപ്പോൾ തന്നെ ധോണി ടീമിലെ മുതിർന്ന അനുഭവസമ്പത്തുള്ള കളിക്കാരെ ടീമിൽ നിന്നും പുറത്താക്കിയത് പലർക്കും ദഹിച്ചില്ല. മുതിർന്നവരെ ഒഴിവാക്കി പകരം പുതിയ കളിക്കാർക്ക് അവസരം നൽകുകയായിരുന്നു ധോണി. ഇത് പലർക്കും ഇഷ്ടപ്പെട്ടിട്ടില്ല.
 
യുവരാജ് സിങ്, സഹീർ ഖാൻ , ഗൗതം ഗംഭീർ ഇവർക്കൊന്നും 2011 നു ശേഷം കാര്യമായ അവസരങ്ങളൊന്നും കിട്ടിയിട്ടില്ല.
 
ക്യാപ്റ്റൻ ആയിരിക്കുബോൾ രണ്ടു ഇന്റർനാഷണൽ ടെസ്റ്റ് മത്സരത്തിൽ ടീം പരാജയപ്പെട്ടിരുന്നു. ധോണിയുടെ ക്യാപ്റ്റെൻസിയിലെ പിഴവ് മൂലമാണിതെന്നാണ് ഇത്തരക്കാരുടെ ആക്ഷേപം. 
 
ചെന്നൈ സൂപ്പർ കിങ്‌സിലുള്ള താരങ്ങളോട് ധോണിക്ക് പക്ഷാഭേദം ഉണ്ടായിരുന്നു. സി എസ് കെയിലെ കളിക്കാരെ ഇന്ത്യൻ ടീമിൽ എടുകുക അതും ഇന്ത്യയിലെ മറ്റു നല്ല കളിക്കാരെ തഴഞ്ഞാണ് ഇങ്ങനെ ചെയ്തിരുന്നത്. ഇത് ഏറെ വിമർശനം ഉയർത്തിയ സംഭവമായിരുന്നു.
 
മികച്ച പ്രകടനം കാഴച വെക്കാത്ത കളിക്കാരേയും ധോണി പ്രോത്സാഹിപ്പിച്ചിരുന്നു. അവരുടെ മേൽ ധോണിക്കുണ്ടായിരുന്ന അമിത ആത്മവിശ്വാസമായിരുന്നു അതിനു കാരണം. പലപ്പോഴും ഈ അമിത വിശ്വാസം ടീമിനെ പരാജയപെടുത്തിയിട്ടുണ്ട്.
 
മികച്ച ഫിനിഷറായ ധോണിയുടെ പഴയ പ്രഭാവം ഇപ്പോളില്ല, പലപ്പോഴും കളി നല്ല രീതിയിൽ ഫിനിഷ് ചെയ്യാൻ ധോണിക്ക് കഴിയാതെ വരുന്നു. ഇതെല്ലാം ധോണിയെ വെറുക്കാനുള്ള ഓരോ കാരണമായി കാണുന്നവർ ചെറുതല്ല.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ചരിത്രം ആവര്‍ത്തിച്ചു, ആതിഥേയര്‍ ഇത്തവണയും ജയിച്ചു; സൗദിയെ വീഴ്ത്തി റഷ്യ