'ഹാര്‍ദിക്കിന് സഞ്ജുവിനോട് അസൂയ, ക്യാപ്റ്റന്‍ സ്ഥാനം പോകുമോ എന്ന പേടി'; ആരാധകര്‍ കലിപ്പില്‍

മത്സരത്തിനിടെ ഹാര്‍ദിക് സഞ്ജുവിനെ സ്ലെഡ്ജ് ചെയ്തിരുന്നു

Webdunia
തിങ്കള്‍, 17 ഏപ്രില്‍ 2023 (10:32 IST)
ഹാര്‍ദിക് പാണ്ഡ്യ സഞ്ജു സാംസണോട് കലിപ്പ് കാണിക്കുന്നത് അസൂയ കാരണമാണെന്ന് സോഷ്യല്‍ മീഡിയ. സഞ്ജു ഇന്ത്യന്‍ ടീമിലേക്ക് എത്തിയാല്‍ തന്റെ അപ്രമാദിത്തം നഷ്ടമാകുമെന്ന് ഹാര്‍ദിക്കിന് അറിയാമെന്നും അതുകൊണ്ടാണ് സഞ്ജുവിനോട് ഇത്രയും വിരോധം പ്രകടിപ്പിക്കുന്നതെന്നും ആരാധകര്‍ പറയുന്നു. ഗുജറാത്ത് ടൈറ്റന്‍സ്-രാജസ്ഥാന്‍ റോയല്‍സ് മത്സരത്തിനു പിന്നാലെയാണ് ആരാധകര്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. 
 
മത്സരത്തിനിടെ ഹാര്‍ദിക് സഞ്ജുവിനെ സ്ലെഡ്ജ് ചെയ്തിരുന്നു. സഞ്ജുവിന്റെ അരികില്‍ വന്ന് ഹാര്‍ദിക് എന്തോ പറയുന്നത് വീഡിയോയില്‍ കാണാം. എന്നാല്‍ ഇതിനോട് വളരെ സൗമ്യമായാണ് സഞ്ജു പ്രതികരിച്ചത്. തൊട്ടുപിന്നാലെ ബൗണ്ടറി നേടി മറുപടി കൊടുക്കുകയും ചെയ്തു. കൂടാതെ സിംഗിള്‍ പൂര്‍ത്തിയാക്കിയ ശേഷവും ഒരു തവണ സഞ്ജുവിനോട് ഹാര്‍ദിക് പ്രകോപനപരമായി എന്തോ പറയുന്നത് കാണാം. അപ്പോഴും സഞ്ജു ഒഴിഞ്ഞുമാറുകയായിരുന്നു. 
 
സഞ്ജുവിനോട് ഹാര്‍ദിക്കിന് അസൂയയാണെന്നാണ് ആരാധകര്‍ പറയുന്നത്. ഇന്ത്യന്‍ ടീമില്‍ രണ്ട് മുതിര്‍ന്ന താരങ്ങള്‍ക്ക് സഞ്ജുവിനോട് നീരസം ഉണ്ടെന്ന് ബിസിസിഐ മുന്‍ ചീഫ് സെലക്ടര്‍ ചേതന്‍ ശര്‍മ രഹസ്യ വീഡിയോയില്‍ പറഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെടുത്തിയാണ് ഹാര്‍ദിക്കിന്റെ പെരുമാറ്റത്തെ ആരാധകര്‍ വിലയിരുത്തുന്നത്. ചേതന്‍ ശര്‍മ ഉദ്ദേശിച്ച ഒരു സീനിയര്‍ താരം ഹാര്‍ദിക് തന്നെയെന്ന് ആരാധകര്‍ പറയുന്നു. സഞ്ജു ഇന്ത്യന്‍ നായകനാകാതിരിക്കാന്‍ അണിയറയില്‍ കളിക്കുന്നവരില്‍ ഒരാള്‍ ഹാര്‍ദിക് തന്നെയെന്നാണ് ആരാധകരുടെ വാദം. അല്ലെങ്കില്‍ ഇന്ത്യന്‍ ടീമില്‍ മറ്റൊരു താരത്തിനോടും കാണിക്കാത്ത ദേഷ്യം ഹാര്‍ദിക് എന്തിനാണ് സഞ്ജുവിനോട് മാത്രം കാണിക്കുന്നതെന്ന് ആരാധകര്‍ ചോദിക്കുന്നു. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

നായകനായി 3 ഫോർമാറ്റിലും ആദ്യ കളിയിൽ തോറ്റു, കോലിയ്ക്ക് മാത്രമുണ്ടായിരുന്ന ചീത്തപ്പേര് സ്വന്തമാക്കി ഗിൽ

എന്റെ വിക്കറ്റ് പോയതിന് ശേഷമാണ് ടീം തകര്‍ന്നത്, ജയിപ്പിക്കേണ്ടത് എന്റെ ജോലിയായിരുന്നു, ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്ന് സ്മൃതി മന്ദാന

അർജൻ്റീനയെ തകർത്തു, ഫിഫ അണ്ടർ 20 ലോകകപ്പിൽ മുത്തമിട്ട് മൊറോക്കോ

Virat Kohli: ചെറിയ വിശ്രമം എടുത്തെന്നെ ഉള്ളു, മുൻപത്തേക്കാൾ ഫിറ്റെന്ന് കോലി, പിന്നാലെ ഡക്കിന് പുറത്ത്

Women's ODI worldcup : ഗ്രൂപ്പ് ഘട്ടത്തിൽ 2 തോൽവി, ഓസീസ് ഇന്ത്യയുടെ സെമി സാധ്യതകൾ അടച്ചോ?, ഇന്ത്യയുടെ സാധ്യതകൾ എന്തെല്ലാം

എല്ലാം കാണുക

ഏറ്റവും പുതിയത്

കൊല്‍ക്കത്തയില്‍ ഗംഭീറിന്റെ പിന്‍ഗാമിയായി അഭിഷേക് നായര്‍, അടുത്ത സീസണ്‍ മുതല്‍ മുഖ്യ പരിശീലകന്‍

നന്നായി കളിച്ചില്ലെങ്കിൽ ടീമിന് പുറത്താക്കും, ഹർഷിതിന് ഗംഭീർ മുന്നറിയിപ്പ് നൽകി?

നായകനായി ബാവുമ തിരിച്ചെത്തി, ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ദക്ഷിണാഫ്രിക്കൻ ടീമിനെ പ്രഖ്യാപിച്ചു

വനിതാ ഏകദിന ലോകകപ്പ് സെമിയ്ക്ക് മുൻപായി ഇന്ത്യയ്ക്ക് തിരിച്ചടി, പ്രതിക റാവലിന് മത്സരം നഷ്ടമാകാൻ സാധ്യത

കുറെ നാൾ വീട്ടിലിരുന്നപ്പോളാണ് ജീവിതത്തെ പറ്റി തിരിച്ചറിവുണ്ടായത്, കോലിയുമൊത്തുള്ള കൂട്ടുക്കെട്ട് ആസ്വദിച്ചു: രോഹിത്

അടുത്ത ലേഖനം
Show comments