Webdunia - Bharat's app for daily news and videos

Install App

ആ അടികളൊന്നും വെറുതെയല്ല ! ചുമ്മാ ജയിച്ചാല്‍ പോരെന്ന് രോഹിത് മനസ്സില്‍ ഉറപ്പിച്ചിരുന്നു

രോഹിത്തിന്റെ പദ്ധതി എന്തായാലും വിജയം കണ്ടു. ആദ്യ കളിയില്‍ ഓസ്‌ട്രേലിയയെ തോല്‍പ്പിച്ചെങ്കിലും ഇന്ത്യയുടെ നെറ്റ് റണ്‍റേറ്റ് ഒന്നില്‍ താഴെയായിരുന്നു

Webdunia
വ്യാഴം, 12 ഒക്‌ടോബര്‍ 2023 (16:33 IST)
അഫ്ഗാനിസ്ഥാന്‍ ഉയര്‍ത്തിയ 273 റണ്‍സ് വിജയലക്ഷ്യം പിന്തുടരാന്‍ ഇറങ്ങുമ്പോള്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയ്ക്ക് കൃത്യമായ പ്ലാനിങ് ഉണ്ടായിരുന്നു. ചുമ്മാ കളി ജയിച്ചാല്‍ മാത്രം പോരാ എത്രയും വേഗം ജയിക്കാമോ അത്രയും വേഗത്തില്‍ കാര്യങ്ങള്‍ അവസാനിപ്പിക്കണം എന്നതായിരുന്നു രോഹിത് മനസ്സില്‍ കണ്ടത്. അതിനൊരു കാരണവുമുണ്ട് ! പത്ത് ടീമുകളുടെ ടൂര്‍ണമെന്റില്‍ ആദ്യ നാലില്‍ വരുന്ന ടീമുകള്‍ക്കാണ് സെമിയില്‍ എത്താന്‍ സാധിക്കുക. അതുകൊണ്ട് തന്നെ നെറ്റ് റണ്‍റേറ്റിന് വലിയ പ്രാധാന്യമുണ്ട്. സാധിക്കുന്ന സാഹചര്യങ്ങളിലെല്ലാം നെറ്റ് റണ്‍റേറ്റ് ഉയര്‍ത്തി ഇന്ത്യയുടെ സെമി സാധ്യത നിലനിര്‍ത്തുകയായിരുന്നു രോഹിത്തിന്റെ ലക്ഷ്യം. അഫ്ഗാനിസ്ഥാനെതിരായ ചേസിങ്ങിനെ ആ തരത്തിലാണ് രോഹിത് കണ്ടത്. 
 
ആദ്യ മൂന്ന് ഓവറുകള്‍ നിലയുറപ്പിക്കാന്‍ എടുത്ത ശേഷം പെട്ടന്ന് തന്നെ ഗിയര്‍ മാറ്റുകയായിരുന്നു രോഹിത്. ആദ്യ മൂന്ന് ഓവറുകള്‍ പൂര്‍ത്തിയായപ്പോള്‍ 11 ബോളില്‍ 12 റണ്‍സ് മാത്രമായിരുന്നു രോഹിത്തിന്റെ സമ്പാദ്യം. പിന്നീടങ്ങോട്ട് രോഹിത്തിന്റെ ബാറ്റിങ് വേഗം കൂടി. 30 ബോളില്‍ അര്‍ധ സെഞ്ചുറിയും 63 ബോളില്‍ സെഞ്ചുറിയും സ്വന്തമാക്കി. അതിവേഗം ജയിക്കാന്‍ സാധിച്ചാല്‍ നെറ്റ് റണ്‍റേറ്റില്‍ വലിയ ഉയര്‍ച്ചയുണ്ടാകുമെന്ന് രോഹിത്തിന് അറിയാമായിരുന്നു. വെറും 35 ഓവറിലാണ് ഇന്ത്യ 273 റണ്‍സ് അടിച്ചുകൂട്ടിയത്. അതായത് 90 പന്തുകള്‍ ശേഷിക്കെ ഇന്ത്യ വിജയം സ്വന്തമാക്കി. 
 
രോഹിത്തിന്റെ പദ്ധതി എന്തായാലും വിജയം കണ്ടു. ആദ്യ കളിയില്‍ ഓസ്‌ട്രേലിയയെ തോല്‍പ്പിച്ചെങ്കിലും ഇന്ത്യയുടെ നെറ്റ് റണ്‍റേറ്റ് ഒന്നില്‍ താഴെയായിരുന്നു. അഫ്ഗാനിസ്ഥാനെതിരായ വിജയത്തോടെ നെറ്റ് റണ്‍റേറ്റ് +1.500 ആയി ഉയര്‍ന്നു. വരും മത്സരങ്ങളിലെ ജയ പരാജയങ്ങള്‍ക്കൊപ്പം അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിലെ നെറ്റ് റണ്‍റേറ്റ് ഉയര്‍ച്ചയും ഇന്ത്യയുടെ സെമി സാധ്യതകളില്‍ നിര്‍ണായകമാകും. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Argentina vs Bolivia, World Cup Qualifier: മെസിക്ക് ഹാട്രിക്; ബൊളീവിയയ്‌ക്കെതിരെ അര്‍ജന്റീനയുടെ 'ആറാട്ട്' (6-0)

Lionel Messi: 2026 ലോകകപ്പ് കളിക്കുമെന്ന സൂചന നല്‍കി മെസി; ആരാധകര്‍ ആവേശത്തില്‍

രോഹിത്തും കോലിയും വിരമിച്ചില്ലെ, ഇനിയെങ്കിലും സഞ്ജുവിന് കൂടുതൽ അവസരം നൽകണം, പിന്തുണയുമായി മുൻ താരം

നിലവില്‍ ഓള്‍ ഫോര്‍മാറ്റ് ബൗളര്‍മാരില്‍ മികച്ചവന്‍ ബുമ്ര തന്നെ, സ്മിത്തിന്റെ സര്‍ട്ടിഫിക്കറ്റ്

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

രണ്ടാം ടി20: സെന്റ് ജോര്‍ജ് പാര്‍ക്കിലെ പിച്ച് സഞ്ജുവിന് അനുകൂലം, തകര്‍ത്താടാം

ശ്രീലങ്കയിൽ പരിശീലകനായി വി'ജയസൂര്യ'ൻ എഫക്ട്, ടെസ്റ്റിൽ ഇന്ത്യയെ നാണം കെടുത്തിയ ന്യൂസിലൻഡിനെ ടി2യിൽ വീഴ്ത്തി

അമ്പരപ്പിക്കുന്ന മാറ്റങ്ങൾ, ഇന്ത്യയ്ക്കെതിരായ ഒന്നാം ടെസ്റ്റിനുള്ള ടീമിനെ പ്രഖ്യാപിച്ച് ഓസ്ട്രേലിയ

ടി20യിൽ അതിവേഗത്തിൽ 7000 റൺസ് ഇന്ത്യൻ താരങ്ങളിൽ ധോനിയെ പിന്നിലാക്കി സഞ്ജു, ഒന്നാം സ്ഥാനത്തുള്ളത് കെ എൽ രാഹുൽ!

ഗ്വാർഡിയോളയുടെ കരിയറിൽ ഇങ്ങനെയൊരു സീസൺ ഇതാദ്യം, തുടർച്ചയായ നാലാം തോൽവി വഴങ്ങി സിറ്റി

അടുത്ത ലേഖനം
Show comments