Webdunia - Bharat's app for daily news and videos

Install App

Ravindra Jadeja: ബൗളിംഗും ചെയ്യുന്നില്ലെ? പിന്നെ എന്താണ് ജഡേജ ടീമിൽ

അഭിറാം മനോഹർ
വ്യാഴം, 13 ജൂണ്‍ 2024 (18:25 IST)
Jadeja, Worldcup
ടി20 ലോകകപ്പില്‍ അമേരിക്കയ്‌ക്കെതിരായ മത്സരത്തില്‍ ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജയെ ടീമിലെടുത്തതിനെ ചോദ്യം ചെയ്ത് ഒരു വിഭാഗം ആരാധകര്‍. മത്സരത്തില്‍ ജഡേജയെ കൊണ്ട് ഒരോവര്‍ പോലും രോഹിത് ശര്‍മ ബൗള്‍ ചെയ്യിച്ചിരുന്നില്ല. ടി20യില്‍ ബാറ്റിംഗില്‍ കാര്യമായൊന്നും ഇതുവരെ ചെയ്യാത്ത ജഡേജയെ പന്തെറിയുന്നില്ലെങ്കില്‍ പിന്നെന്തിന് ടീമില്‍ ഉള്‍പ്പെടുത്തണമെന്നാണ് ആരാധകര്‍ ചോദിക്കുന്നത്.
 
അമേരിക്കക്കെതിരായ മത്സരത്തില്‍ ശിവം ദുബെ ഉള്‍പ്പടെ 6 ബൗളര്‍മാരെയാണ് രോഹിത് പരീക്ഷിച്ചത്. ബാറ്റിംഗിന് ദുഷ്‌കരമായ പിച്ചായിരുന്നിട്ട് കൂടി ശിവം ദുബെ എറിഞ്ഞ ഓവറില്‍ 11 റണ്‍സ് അമേരിക്ക സ്വന്തമാക്കിയിരുന്നു. ദുബെ അടക്കം പന്തെറിഞ്ഞിട്ടും ബൗളറെന്ന നിലയില്‍ എന്തുകൊണ്ട് ജഡേജയ്ക്ക് ഒരു ഓവര്‍ പോലും നല്‍കിയില്ലെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. നേരത്തെ അയര്‍ലന്‍ഡ്,പാകിസ്ഥാന്‍ എന്നിവര്‍ക്കെതിരെ ജഡേജ പന്തെറിഞ്ഞിരുന്നെങ്കിലും വിക്കറ്റൊന്നും തന്നെ നേടാനായിരുന്നില്ല. പാകിസ്ഥാനെതിരെ ബാറ്റിംഗിന് ഇറങ്ങിയപ്പോള്‍ നേരിട്ട ആദ്യ പന്തില്‍ തന്നെ ജഡേജ പുറത്താവുകയും ചെയ്തിരുന്നു.
 
പന്തെറിയുന്നില്ലെങ്കില്‍ സ്‌പെഷ്യലിസ്റ്റ് ഫീല്‍ഡര്‍ ക്വാട്ടയിലാണോ ജഡേജ ടീമിലെത്തിയത് എന്നാണ് ആരാധകരുടെ ചോദ്യം. ജഡേജ പന്തെറിയുന്നില്ലെങ്കില്‍ ആ സ്ഥാനത്ത് സ്‌പെഷ്യലിസ്റ്റ് സ്പിന്നറായ കുല്‍ദീപ് യാദവിനെയോ അല്ലെങ്കില്‍ മധ്യനിരയ്ക്ക് ശക്തികൂട്ടാന്‍ സഞ്ജു സാംസണിനെയോ ടീമില്‍ കളിപ്പിക്കണമെന്നാണ് ആരാധകരുടെ ആവശ്യം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

സംശയമെന്ത്, ഇന്ത്യയുടെ ഏറ്റവും മികച്ച ടെസ്റ്റ് ക്യാപ്റ്റൻ കോലി തന്നെ, പ്രശംസിച്ച് ഗൗതം ഗംഭീർ

ഇന്ത്യന്‍ ക്രിക്കറ്റിന്റെ ബാബര്‍ അസം ഗില്‍ തന്നെ, പൂജ്യനായതിന് പിന്നാലെ താരത്തിനെതിരെ പരിഹാസം

കോലിയേയും രോഹിത്തിനെയും മടക്കി, ആരാണ് ബംഗ്ലാദേശിന്റെ പുതിയ പേസര്‍ ഹസന്‍ മഹ്മൂദ്!

ശ്രീലങ്കൻ ക്രിക്കറ്റിൽ പുതിയ താരോദയം, അമ്പരപ്പിക്കുന്ന റെക്കോർഡ് സ്വന്തമാക്കി കമിന്ദു മെൻഡിൽ

Virat Kohli: പരിഹാസങ്ങള്‍ ഇരട്ടിയാകും മുന്‍പ് കളി നിര്‍ത്തുന്നതാണ് നല്ലത്; വീണ്ടും നിരാശപ്പെടുത്തി കോലി, ആരാധകര്‍ കലിപ്പില്‍

അടുത്ത ലേഖനം
Show comments