Webdunia - Bharat's app for daily news and videos

Install App

WTC Final: കൈകളില്‍ കറുപ്പ് ബാന്‍ഡ് ധരിച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും, കാരണം ഇതാണ്

കൈകളില്‍ കറുപ്പ് ബാന്‍ഡ് ധരിച്ചാണ് ഇന്ത്യയുടെയും ഓസ്‌ട്രേലിയയുടെയും താരങ്ങള്‍ ആദ്യദിനം കളിക്കാന്‍ ഇറങ്ങിയിരിക്കുന്നത്

Webdunia
ബുധന്‍, 7 ജൂണ്‍ 2023 (15:55 IST)
WTC Final: ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിന് ഓവലില്‍ തുടക്കമായിരിക്കുകയാണ്. ടോസ് ലഭിച്ച ഇന്ത്യ ഓസ്‌ട്രേലിയയെ ബാറ്റിങ്ങിനയച്ചു. ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് മൂന്ന് മുതലാണ് ഫൈനല്‍ മത്സരം നടക്കുക. സ്റ്റാര്‍ സ്‌പോര്‍ട്‌സിലും ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റോറിലും മത്സരം തത്സമയം കാണാം. 
 
കൈകളില്‍ കറുപ്പ് ബാന്‍ഡ് ധരിച്ചാണ് ഇന്ത്യയുടെയും ഓസ്‌ട്രേലിയയുടെയും താരങ്ങള്‍ ആദ്യദിനം കളിക്കാന്‍ ഇറങ്ങിയിരിക്കുന്നത്. ഒഡിഷ ട്രെയിന്‍ അപകടത്തില്‍ മരിച്ചവര്‍ക്ക് അനുശോചനം അറിയിക്കുന്നതിന്റെ ഭാഗമായാണ് ഇരു ടീമിലെയും താരങ്ങള്‍ കറുപ്പ് ബാന്‍ഡ് ധരിച്ചിരിക്കുന്നത്. ഒഡിഷ ട്രെയിന്‍ അപകടത്തില്‍ 250 ല്‍ അധികം പേര്‍ മരിക്കുകയും ആയിരത്തോളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ദേശീയ ഗാനത്തിന്റെ സമയത്ത് ഇരു ടീമുകളും ഒരു മിനിറ്റ് മൗനം ആചരിക്കുകയും ചെയ്തു. 
 
അതേസമയം നാല് പേസര്‍മാരും ഒരു സ്പിന്നറുമായാണ് ഇന്ത്യ കളിക്കാനിറങ്ങിയിരിക്കുന്നത്. രവിചന്ദ്രന്‍ അശ്വിന്‍ പ്ലേയിങ് ഇലവനില്‍ ഇടംപിടിച്ചില്ല. ഏക സ്പിന്നറായി രവീന്ദ്ര ജഡേജയ്ക്കാണ് അവസരം ലഭിച്ചിരിക്കുന്നത്. ഇന്ത്യ പ്ലേയിങ് ഇലവന്‍: രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, ചേതേശ്വര്‍ പുജാര, വിരാട് കോലി, അജിങ്ക്യ രഹാനെ, രവീന്ദ്ര ജഡേജ, ശ്രികര്‍ ഭരത്, മുഹമ്മദ് സിറാജ്, ശര്‍ദുല്‍ താക്കൂര്‍, മുഹമ്മദ് ഷമി, ഉമേഷ് യാദവ് 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

രോഹിത്തും കോലിയും വിരമിച്ചില്ലെ, ഇനിയെങ്കിലും സഞ്ജുവിന് കൂടുതൽ അവസരം നൽകണം, പിന്തുണയുമായി മുൻ താരം

നിലവില്‍ ഓള്‍ ഫോര്‍മാറ്റ് ബൗളര്‍മാരില്‍ മികച്ചവന്‍ ബുമ്ര തന്നെ, സ്മിത്തിന്റെ സര്‍ട്ടിഫിക്കറ്റ്

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

എല്ലാം കാണുക

ഏറ്റവും പുതിയത്

അവനൊരു ഓസ്ട്രേലിയക്കാരനായിരുന്നുവെന്ന് ആഗ്രഹിച്ചിട്ടുണ്ട്, ഇന്ത്യൻ താരത്തെ പറ്റി ഓസീസ് നായകൻ

അപ്രതീക്ഷിതം!, ടി20 ക്രിക്കറ്റിൽ നിന്നും ടെസ്റ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് ബംഗ്ലാദേശ് സൂപ്പർ താരം

കോലി യുഗം അവസാനിച്ചോ ?, നെറ്റ് പ്രാക്ടീസിൽ ബുമ്രയ്ക്ക് മുന്നിൽ മുട്ടിടിക്കുന്നു, 15 പന്തിൽ പുറത്തായത് 4 തവണ

IPL Auction 2025: ഇത്തവണ ആർടിഎം ഇല്ല, ഐപിഎൽ ലേലത്തിന് മുൻപ് നിലനിർത്താനാവുക 5 താരങ്ങളെ: ബിസിസിഐ തീരുമാനം ഇന്ന്

"പൊട്ടൻ നീയല്ല, ഞാനാണ്" 2019ലെ ഐപിഎല്ലിനിടെ ദീപക് ചാഹറിനോട് ദേഷ്യപ്പെട്ട് ധോനി, സംഭവം പറഞ്ഞ് മോഹിത് ശർമ

അടുത്ത ലേഖനം
Show comments