Webdunia - Bharat's app for daily news and videos

Install App

എന്തുകൊണ്ട് വിരാട് കോലിയും രോഹിത് ശർമയും ഇല്ല? കാരണം വ്യക്തമാക്കി ഹാർദ്ദിക്

Webdunia
ഞായര്‍, 30 ജൂലൈ 2023 (10:25 IST)
വെസ്റ്റിന്‍ഡീസിനെതിരായ രണ്ടാം ഏകദിനത്തിനുള്ള ഇന്ത്യയുടെ പ്ലേയിംഗ് ഇലവനില്‍ ടീമിലെ സീനിയര്‍ താരങ്ങളായ വിരാട് കോലി, രോഹിത് ശര്‍മ എന്നിവര്‍ ഇല്ലായിരുന്നു. ലോകകപ്പിന് മുന്‍പ് സീനിയര്‍ താരങ്ങളില്ലാതെ ഇന്ത്യ ഇറങ്ങിയ മത്സരം പക്ഷെ ഇന്ത്യന്‍ ആരാധകരെ നിരാശപ്പെടുത്തുന്നതായിരുന്നു. രോഹിത് ശര്‍മയ്ക്ക് പകരം ഹാര്‍ദ്ദിക് പാണ്ഡ്യ ടീമിന്റെ നായകനായപ്പോള്‍ ലോകകപ്പ് യോഗ്യത പോലും നേടാനാവാതെ പോയ വെസ്റ്റിന്‍ഡീസിനെതിരെയാണ് ഇന്ത്യ തോല്‍വി ഏറ്റുവാങ്ങിയത്.
 
ലോകകപ്പ് അടുത്തുനില്‍ക്കെ എന്തുകൊണ്ട് സീനിയര്‍ താരങ്ങളായ വിരാട് കോലി,രോഹിത് ശര്‍മ എന്നിവര്‍ക്ക് വിശ്രമം അനുവദിച്ചു എന്നത് വ്യക്തമാക്കിയിരിക്കുകയാണ് രണ്ടാം ഏകദിനത്തില്‍ ഇന്ത്യയുടെ നായകനായ ഹാര്‍ദ്ദിക് പാണ്ഡ്യ. രോഹിത്തും കോലിയും ഇന്ത്യയ്ക്ക് വേണ്ടി നിരന്തരം ക്രിക്കറ്റ് കളിച്ചുകൊണ്ടിരിക്കുന്നു. ചില ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കേണ്ടതുണ്ട്. അതുകൊണ്ടാണ് അവര്‍ക്ക് വിശ്രമം അനുവദിച്ച്ചതെന്നും മൂന്നാം ഏകദിനമത്സരത്തില്‍ രോഹിത് ശര്‍മയും വിരാട് കോലിയും ടീമില്‍ തിരിച്ചെത്തുമെന്നും ഹാര്‍ദ്ദിക് വ്യക്തമാക്കി. മത്സരത്തിന്റെ ടോസ് സമയത്താണ് ഹാര്‍ദ്ദിക് ഇക്കാര്യങ്ങള്‍ പറഞ്ഞത്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Jasprit Bumrah: 'വിശ്രമം വേണ്ട'; മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ ബുംറ കളിക്കും

മെഡലുറപ്പിക്കാമോ?, വനിതാ ചെസ് ലോകകപ്പ് സെമിയിലെത്തി കൊനേരു ഹംപി, ഇന്ത്യയ്ക്ക് ഇരട്ട മെഡൽ പ്രതീക്ഷ

ഒരു ഇരുന്നൂറ് തവണയെങ്കിലും ഞാന്‍ മാപ്പ് പറഞ്ഞിട്ടുണ്ട്, അച്ഛനെ തല്ലിയ ആളല്ലെ എന്ന് ശ്രീശാന്തിന്റെ മകള്‍ ചോദിച്ചപ്പോള്‍ തകര്‍ന്നു പോയി: ഹര്‍ഭജന്‍ സിംഗ്

മിർപൂരിലെ പിച്ച് മോശം, അന്താരാഷ്ട്ര നിലവാരമില്ല, തോൽവിയിൽ രൂക്ഷവിമർശനവുമായി പാക് കോച്ച്

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ പ്രകടനം, ഐസിസിയുടെ പ്ലെയർ ഓഫ് ദ മന്ത് പുരസ്കാരം എയ്ഡൻ മാർക്രമിന്

എല്ലാം കാണുക

ഏറ്റവും പുതിയത്

India vs England, 5th Test: ഇംഗ്ലീഷ് 'ക്ഷമ' നശിപ്പിച്ച് ആകാശ് ദീപ്; ഇത് താന്‍ടാ 'നൈറ്റ് വാച്ച്മാന്‍'

Oval Test: വേണമെങ്കില്‍ സ്പിന്‍ എറിയാമെന്ന് അംപയര്‍മാര്‍; കളി നിര്‍ത്തിയേക്കെന്ന് ഇംഗ്ലണ്ട് നായകന്‍ (വീഡിയോ)

എന്നെയാണ് ഇങ്ങനെ യാത്രയാക്കിയതെങ്കില്‍ അവന്റെ ഷെയ്പ്പ് മാറ്റിയേനെ, തുറന്ന് പറഞ്ഞ് റിക്കി പോണ്ടിംഗ്

ബൗളര്‍മാര്‍ വിക്കറ്റെടുത്താല്‍ തലത്താഴ്ത്തി പോകണം, ഇത്ര ആഘോഷിക്കേണ്ട കാര്യമില്ല, ബെന്‍ ഡെക്കറ്റിന്റെ പുറത്താകലില്‍ ആകാശ് ദീപിനെ വിമര്‍ശിച്ച് ഇംഗ്ലണ്ട് കോച്ച്

Prasidh Krishna- Joe Root: ഇതെല്ലാം കളിയുടെ ഭാഗം, ഞങ്ങൾ നല്ല സുഹൃത്തുക്കളാണ്, റൂട്ടിൽ നിന്ന് അങ്ങനൊരു പ്രതികരണം പ്രതീക്ഷിച്ചില്ല പ്രസിദ്ധ് കൃഷ്ണ

അടുത്ത ലേഖനം
Show comments