Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ചില ചോദ്യങ്ങള്‍ക്കുള്ള ഉത്തരം ഇനിയും കിട്ടാനുണ്ട്'; രോഹിത്തും കോലിയും കളിക്കാത്തതിനെ കുറിച്ച് ഹാര്‍ദിക് പാണ്ഡ്യ

Why Virat and Rohit no playing
, ശനി, 29 ജൂലൈ 2023 (20:29 IST)
വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ഏകദിനത്തില്‍ രോഹിത് ശര്‍മ, വിരാട് കോലി എന്നിവര്‍ കളിക്കാത്തതിനെ കുറിച്ച് പ്രതികരിച്ച് ഹാര്‍ദിക് പാണ്ഡ്യ. രോഹിത് ശര്‍മയുടെ അഭാവത്തില്‍ ഹാര്‍ദിക് ആണ് രണ്ടാം ഏകദിനത്തില്‍ ഇന്ത്യയെ നയിക്കുന്നത്. ടോസിങ്ങിന്റെ സമയത്താണ് മുതിര്‍ന്ന താരങ്ങളെ ഒഴിവാക്കിയ തീരുമാനത്തെ കുറിച്ച് ഹാര്‍ദിക് സംസാരിച്ചത്. 
 
ലോകകപ്പിന് മുന്‍പ് ചില ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തേണ്ട ആവശ്യമുണ്ടെന്നാണ് ഹാര്‍ദിക്കിന്റെ വാക്കുകള്‍. ' രോഹിത്തും വിരാടും സ്ഥിരമായി ക്രിക്കറ്റ് കളിക്കുന്നുണ്ട്. ചില ചോദ്യങ്ങള്‍ക്ക് ഞങ്ങള്‍ക്ക് ഉത്തരം കണ്ടെത്തേണ്ടതുണ്ട്. അതുകൊണ്ടാണ് രണ്ട് പേര്‍ക്കും വിശ്രമം നല്‍കിയിരിക്കുന്നത്. മൂന്നാം ഏകദിനത്തിലേക്ക് വളരെ ഊര്‍ജ്ജസ്വലതയോടെ വരാന്‍ ഇരുവര്‍ക്കും സാധിക്കും,' ഹാര്‍ദിക് പറഞ്ഞു. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

India vs West Indies 2nd ODI: ഇഷാന്‍ കിഷന് വീണ്ടും അര്‍ധ സെഞ്ചുറി, ഇന്ത്യ മികച്ച സ്‌കോറിലേക്ക്