Select Your Language

Notifications

webdunia
webdunia
webdunia
webdunia

Tilak Varma: അവന്റെ മനോഭാവം കൊള്ളാം, ഇടംകയ്യന്‍ ബാറ്ററുമാണ്; തിലക് വര്‍മയെ ടീമിലെടുത്തത് ന്യായീകരിച്ച് അഗാര്‍ക്കര്‍

Tilak Varma: അവന്റെ മനോഭാവം കൊള്ളാം, ഇടംകയ്യന്‍ ബാറ്ററുമാണ്; തിലക് വര്‍മയെ ടീമിലെടുത്തത് ന്യായീകരിച്ച് അഗാര്‍ക്കര്‍
, ചൊവ്വ, 22 ഓഗസ്റ്റ് 2023 (09:33 IST)
Tilak Varma: ഇന്ത്യക്കായി ഒരു ഏകദിനം പോലും കളിക്കാത്ത തിലക് വര്‍മയെ ഏഷ്യാ കപ്പിനുള്ള ടീമില്‍ ഉള്‍പ്പെടുത്തിയതിനെ ന്യായീകരിച്ച് ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കര്‍. വെസ്റ്റ് ഇന്‍ഡീസിനെതിരായ ട്വന്റി 20 പരമ്പരയിലെ തിലകിന്റെ പ്രകടനവും മനോഭാവവുമാണ് താരത്തെ ടീമില്‍ എടുക്കാന്‍ കാരണമെന്ന് അഗാര്‍ക്കര്‍ പറഞ്ഞു. ഇടംകയ്യന്‍ ബാറ്റര്‍ ആണെന്നതും തിലകിന് ഗുണം ചെയ്തു. 
 
വെസ്റ്റ് ഇന്‍ഡീസിനെതിരായ ട്വന്റി 20 പരമ്പരയിലെ ഇന്നിങ്‌സുകള്‍ കൊണ്ട് മാത്രമല്ല, ആ കളികളില്‍ തിലക് കാണിച്ച മനോഭാവം ഞങ്ങളെ തൃപ്തിപ്പെടുത്തി. ഭാവിയിലേക്കുള്ള വാഗ്ദാനമാണെന്ന് ബോധ്യപ്പെട്ടു. അദ്ദേഹത്തിനു കൂടുതല്‍ അവസരങ്ങള്‍ നല്‍കണമെന്ന് ഞങ്ങള്‍ക്ക് തോന്നി. പരിശീലകന്‍ രാഹുല്‍ ദ്രാവിഡും നായകന്‍ രോഹിത് ശര്‍മയും തിലക് വര്‍മയെ പിന്തുണച്ചെന്നും അഗാര്‍ക്കര്‍ പറയുന്നു. 
 
ഇന്ത്യക്ക് വേണ്ടി ഒരു ഏകദിനം പോലും കളിക്കാത്ത താരമാണ് തിലക് വര്‍മ. വെസ്റ്റ് ഇന്‍ഡീസിനെതിരായ ട്വന്റി 20 പരമ്പരയില്‍ താരം മികച്ച പ്രകടനം നടത്തിയിരുന്നു. അതേസമയം ഇപ്പോള്‍ നടക്കുന്ന അയര്‍ലന്‍ഡ് പരമ്പരയില്‍ രണ്ട് കളികളിലും തിലക് റണ്‍സ് കണ്ടെത്താന്‍ പരാജയപ്പെട്ടു. 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മുംബൈ ഇന്ത്യന്‍സ് ഏഷ്യാ കപ്പ് കളിക്കുന്നു ! ട്രോളി സോഷ്യല്‍ മീഡിയ