Webdunia - Bharat's app for daily news and videos

Install App

Virat Kohli: സെഞ്ചുറി നേടിയ ശേഷം മാലയില്‍ ചുംബിച്ച് കോലി; അതിനു പിന്നിലെ രഹസ്യം ഇതാണ്

വലിയ ആവേശത്തോടെയാണ് സെഞ്ചുറി നേടിയ ശേഷം കോലി ആഹ്ലാദപ്രകടനം നടത്തിയത്

Webdunia
വെള്ളി, 9 സെപ്‌റ്റംബര്‍ 2022 (08:51 IST)
Virat Kohli: സോഷ്യല്‍ മീഡിയയില്‍ വൈറലായി വിരാട് കോലിയുടെ സെഞ്ചുറി സെലിബ്രേഷന്‍. ഏഷ്യാ കപ്പിലെ അഫ്ഗാനിസ്ഥാനെതിരായ സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ 61 ബോളില്‍ നിന്നാണ് കോലി 122 റണ്‍സ് നേടി പുറത്താകാതെ നിന്നത്. കോലിയുടെ ക്രിക്കറ്റ് കരിയറിലെ 71-ാം സെഞ്ചുറിയും ട്വന്റി 20 ഫോര്‍മാറ്റിലെ ആദ്യ സെഞ്ചുറിയുമാണ് ഇന്നലെ പിറന്നത്. 
 
വലിയ ആവേശത്തോടെയാണ് സെഞ്ചുറി നേടിയ ശേഷം കോലി ആഹ്ലാദപ്രകടനം നടത്തിയത്. കോലിയുടെ മുഖത്തെ ചിരി തന്നെയാണ് അതില്‍ ശ്രദ്ധാകേന്ദ്രം. സെഞ്ചുറി നേടിയ ഉടനെ തന്റെ കഴുത്തില്‍ കിടക്കുന്ന മാലയില്‍ കോലി ചുംബിച്ചു. ഇതിനു പിന്നില്‍ ഒരു രഹസ്യമുണ്ട് ! 
 
വിവാഹനിശ്ചയ ദിവസം ജീവിതപങ്കാളി അനുഷ്‌ക ശര്‍മ തന്റെ വിരലില്‍ അണിയിച്ച മോതിരം കഴുത്തിലെ മാലയില്‍ കോര്‍ത്തിട്ടിരിക്കുകയാണ് കോലി. ഈ മോതിരത്തിലാണ് കോലി ചുംബിച്ചത്. വിരലില്‍ മോതിരം ഇടുമ്പോള്‍ ബാറ്റ് ചെയ്യാന്‍ ബുദ്ധിമുട്ടായതിനാലാണ് കോലി മോതിരം മാലയില്‍ കോര്‍ത്തിട്ടിരിക്കുന്നത്. ഈ സെഞ്ചുറി അനുഷ്‌കയ്ക്കുള്ളതാണെന്ന് വ്യക്തമാക്കുന്നതായിരുന്നു കോലിയുടെ ആഹ്ലാദപ്രകടനം. 
 
ഈ സെഞ്ചുറി അനുഷ്‌കയ്ക്കുള്ളതാണെന്നും മോശം സമയത്ത് തനിക്കൊപ്പം ചേര്‍ന്നു നിന്നത് അനുഷ്‌കയാണെന്നും ഇന്ത്യയുടെ ഇന്നിങ്‌സ് കഴിഞ്ഞ ശേഷം കോലി പ്രതികരിച്ചു. 
 
' ഞാന്‍ എന്റെ മോതിരത്തില്‍ ചുംബിച്ചു. ഞാന്‍ ഇപ്പോള്‍ ഇങ്ങനെ നില്‍ക്കുന്നത് ഒരാള്‍ കാരണമാണ്. അത് അനുഷ്‌കയാണ്. ഈ സെഞ്ചുറി അവള്‍ക്കും ഞങ്ങളുടെ മകള്‍ വാമികയ്ക്കും ഉള്ളതാണ്,' കോലി പറഞ്ഞു.
 

അനുബന്ധ വാര്‍ത്തകള്‍

ലോകകപ്പ് തൊട്ടുമുന്നിൽ മുംബൈയ്ക്കായി രോഹിതും ബുമ്രയും എല്ലാ കളികളും കളിക്കില്ല

പോയി ടെസ്റ്റ് കളിക്കാനാണ് ആശുപത്രി കിടക്കയിലും അമ്മ പറഞ്ഞത്: അശ്വിൻ

ചേട്ടാ അവൻ സ്റ്റെപ്പ് ഔട്ട് ചെയ്യും, കുൽദീപിനോട് ജുറൽ, തൊട്ടടുത്ത പന്തിൽ വിക്കറ്റ്

ഗാബയിലെ പോലെ ചരിത്രനേട്ടാം അല്ലായിരിക്കാം, പക്ഷേ റാഞ്ചിയിലെ വിജയത്തിന് സമാനതകളേറെ

ടെസ്റ്റിലെ കേമൻ എന്നത് ശരിതന്നെ, പക്ഷേ ടി20 ലോകകപ്പിൽ സ്മിത്ത് വൻ അബദ്ധമാകും, വിമർശനവുമായി മിച്ചൽ ജോൺസൺ

100 തവണയെങ്കിലും അവൻ്റെ ബൗളിംഗ് കണ്ടിരുന്നു, ആ പന്തുകൾ എന്നും പേടിസ്വപ്നമായിരുന്നു, തന്നെ വിറപ്പിച്ച ബൗളറെ പറ്റി രോഹിത്

സഞ്ജു തുടക്കക്കാരനല്ല, ഇന്ത്യൻ ടീമിൽ കിട്ടുന്ന അവസരം മുതലാക്കണമെന്ന് ഗംഭീർ

ജോസേട്ടന്‍ പോയി, രാജസ്ഥാനെ തളര്‍ത്തി ജയ്‌സ്വാളിന്റെ മോശം ഫോം, സഞ്ജുവും പരാഗും കളിച്ചില്ലെങ്കില്‍ ഈ വണ്ടി അധികം ഓടില്ല

ഇങ്ങനെയെങ്കിൽ കളിക്കാൻ വരണമെന്നില്ല, ഐപിഎല്ലിനെ പാതിവഴിയിലിട്ട് പോയ താരങ്ങൾക്കെതിരെ ഇർഫാൻ പത്താൻ

അവൻ ഫോമല്ല, പരിചയസമ്പത്തുമില്ല, ജയ്സ്വാളല്ല കോലി- രോഹിത് തന്നെയാണ് ഓപ്പണർമാരാകേണ്ടതെന്ന് പത്താൻ

അടുത്ത ലേഖനം
Show comments