Select Your Language

Notifications

webdunia
webdunia
webdunia
webdunia

നായകന്റെ ഇരട്ടസെഞ്ചുറിയുമായി വില്യംസൺ, വിൻഡീസിനെതിരെ ന്യൂസിലൻഡിന് കൂറ്റൻ സ്കോർ

നായകന്റെ ഇരട്ടസെഞ്ചുറിയുമായി വില്യംസൺ, വിൻഡീസിനെതിരെ ന്യൂസിലൻഡിന് കൂറ്റൻ സ്കോർ
, വെള്ളി, 4 ഡിസം‌ബര്‍ 2020 (12:37 IST)
വെസ്റ്റിൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയിൽ ഇരട്ടശതകവുമായി ന്യൂസിലൻഡ് നായകൻ കെയ്‌ൻ വില്യംസൺ. മത്സരത്തിൽ 412 പന്തുകൾ നേരിട്ട വില്യംസൺ 251 റൺസ് നേടിയാണ് പുറത്തായത്. ഇതോടെ വിൻഡീസിനെതിരെ ന്യൂസിലൻഡ് 7 വിക്കറ്റ് നഷ്ടത്തിൽ 519 എന്ന ശക്തമായ നിലയിലെത്തി.
 
രണ്ട് വിക്കറ്റ് നഷ്ടത്തിൽ 243 റൺസ് എന്ന നിലയിലാണ് രണ്ടാം ദിനം ന്യൂസിലൻഡ് ബാറ്റിങ് ആരംഭിച്ചത്. 97 റൺസിൽ രണ്ടാം ദിനം തുടങ്ങിയ വില്യംസൺ വാലറ്റ്അക്കാരൻ ജാമിസണെ കൂട്ടുപിടിച്ചാണ് ഇരട്ടശതകം കുറിച്ചത്. 369 പന്തിൽ നിന്നാണ് കിവീസ് നായകന്റെ സെഞ്ചുറി. മത്സരത്തിൽ വില്യംസണും ടോം ലാതവും മാത്രമാണ് ബാറ്റിങ്ങിൽ തിളങ്ങിയത്. ലാതം 86 റൺസ് നേടി. വാലറ്റത്ത് പിടിച്ചുനിന്ന ജാമിസൺ 51 റൺശ് നേടി. വിൻ‌ഡീസ് ബൗളിങ് നിരയിൽ കെമാർ റോച്ചും ഗബ്രിയേലും 3 വിക്കറ്റുകൾ വീതം നേടി.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആത്മവിശ്വാസവുമായി ഇന്ത്യ, ഓസീസിനെതിരായ ടി20 പോരാട്ടങ്ങൾക്ക് ഇന്ന് തുടക്കം