Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇന്ത്യയോട് ജയിക്കുന്നതിലും പ്രധാനം ചാമ്പ്യൻസ് ട്രോഫി നേടുന്നത്, പ്രതികരണവുമായി സൽമാൻ ആഘ

Salman Agha

അഭിറാം മനോഹർ

, ഞായര്‍, 16 ഫെബ്രുവരി 2025 (12:27 IST)
ലോകത്ത് ഏറ്റവും കൂടുതല്‍ ആരാധകരുള്ള ക്രിക്കറ്റ് മത്സരമാണ് ഇന്ത്യ- പാക് പോരാട്ടം. ഇരുരാജ്യങ്ങളും തമ്മിലുള്ള വൈര്യമാണ് ഈ മത്സരങ്ങളെ ആവേശകരമാക്കുന്നത്. പലപ്പോഴും ഐസിസി ടൂര്‍ണമെന്റുകള്‍ കൈവിടുന്നതിലും അധികം ഇരുരാജ്യങ്ങളിലെയും കാണികളെ ബാധിക്കുന്നത് ഇന്ത്യയോടോ, പാകിസ്ഥാനോടോ ഏല്‍ക്കുന്ന തോല്‍വിയാണ്.ഫെബ്രുവരി 23ന് ഇരുരാജ്യങ്ങളും തമ്മില്‍ വീണ്ടും ഏറ്റുമുട്ടാനൊരുങ്ങുമ്പോള്‍ ഇന്ത്യ- പാക് പോരാട്ടത്തെ പറ്റി മനസ് തുറന്നിരിക്കുകയാണ് പാകിസ്ഥാന്‍ ഉപനായകനായ സല്‍മാന്‍ ആഘ.
 
ചാമ്പ്യന്‍സ് ട്രോഫി ടൂര്‍ണമെന്റിന് പാകിസ്ഥാന്‍ ആതിഥ്യം വഹിക്കുന്നു എന്നതില്‍ എക്‌സൈറ്റഡാണ്. ലാഹോറില്‍ നിന്നും വരുന്നതിനാല്‍ തന്നെ സ്വന്തം നാട്ടിലെ കാണികള്‍ക്ക് മുന്നില്‍ വെച്ച് ട്രോഫി സ്വന്തമാക്കുക എന്നത് സ്വപ്നമാണ്. പാകിസ്ഥാന്‍ ടീമിന് അതിന് സാധിക്കുമെന്ന് കരുതുന്നു. ഇന്ത്യ- പാകിസ്ഥാന്‍ പോരാട്ടം എപ്പോഴും ദുഷ്‌കരമാണ്. ഏറ്റവും വലിയ പോരാട്ടമെന്നാണ് അതിനെ ലോകം വിശേഷിപ്പിക്കുന്നത്. എന്നാല്‍ കാര്യമെന്തെന്നാന്‍ അതൊരു മത്സരം മാത്രമാണ്. ഒരു കളി ജയിക്കുന്നതിലും പ്രധാനമായി കാണുന്നത് ചാമ്പ്യന്‍സ് ട്രോഫി സ്വന്തമാക്കുന്നതിനെ പറ്റിയാണ്. മുന്‍ പാക് താരം സല്‍മാന്‍ ബട്ട് നടത്തിയ അഭിമുഖത്തിനിടെ സല്‍മാന്‍ ആഘ വ്യക്തമാക്കി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ചാമ്പ്യൻസ് ട്രോഫിയിൽ ബാബർ ഓപ്പൺ ചെയ്യരുത്, ഉപദേശവുമായി മുഹമ്മദ് ആമിർ