Select Your Language

Notifications

webdunia
webdunia
webdunia
webdunia

കോഹ്‌ലി ഷമിയോട് ഒരു തെറ്റും ചെയ്‌തിട്ടില്ല; തുറന്ന് പറഞ്ഞ് വിരാട്

എനിക്കൊന്നും അറിയില്ലായിരുന്നു, തന്നോടൊന്നും പറഞ്ഞിരുന്നില്ല; കോഹ്‌ലി

Mohammed Shami
മുംബൈ , വ്യാഴം, 13 ഒക്‌ടോബര്‍ 2016 (13:37 IST)
ന്യൂസിലന്‍ഡിനെതിരായ രണ്ടാം ടെസ്‌റ്റിടെ പേസ് ബൗളര്‍ മുഹമ്മദ് ഷമ്മിയുടെ മകള്‍ ആശുപത്രിയിലായിരുന്നുവെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്ന് ടെസ്‌റ്റ് നായകന്‍ വിരാട് കോഹ്‌ലി.

ഷമിയുടെ 14 മാസം പ്രായമുള്ള ഐറ കൊല്‍ക്കത്തയിലെ ഒരു ആശുപത്രിയില്‍ ഐസിയുവില്‍ തീവ്രപരിചരണ വിഭഗത്തില്‍ ചികിത്സയിലാണെന്ന് ആര്‍ക്കും അറിയില്ലായിരുന്നു. ഷമി തന്നോട് ഈ വിവരം പറഞ്ഞിരുന്നില്ലെന്നും കോഹ്‌ലി വ്യക്തമാക്കി.

തികഞ്ഞ സ്‌പോട്‌സ്മാന്‍ സ്പിരിറ്റ് കാത്തുസൂക്ഷിക്കുന്ന താരമാണ് ഷമി. ഡ്രസിംഗ് റൂമിലും ഗ്രൌണ്ടിലും സൗമ്യസ്വഭാവക്കാരനായ അദ്ദേഹത്തെ ടീമില്‍ എല്ലാവര്‍ക്കും ഇഷ്‌ടമാണെന്നും കോഹ്‌ലി പറഞ്ഞു.

കടുത്തപനിയും ശ്വാസതടസവും മൂലം ആശുപത്രിയ ഐറയെ പിന്നീട് ഐസിയുവിലേക്ക് മാറ്റുകയായിരുന്നു. ടെസ്റ്റിന്റെ രണ്ടാം ദിനം അവസാനിക്കാനിരിക്കെയാണ് ഷമി മകളുടെ അവസ്ഥ അറിയുന്നത്. തുടര്‍ന്ന് അദ്ദേഹം ഓരോ ദിവസവും കളി കഴിഞ്ഞ്  മകളുടെ അരികിലേക്ക് എത്തിയിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കോടികളുടെ തട്ടിപ്പ്: സാക്ഷി ധോണിക്കെതിരെ പൊലീസ് എഫ് ഐ ആര്‍ റജിസ്റ്റര്‍ ചെയ്തു