Women T 20 World Cup: വനിത ട്വന്റി 20 ലോകകപ്പ് ഓസ്‌ട്രേലിയയ്ക്ക്
53 ബോളില്‍ ഒന്‍പത് ഫോറും ഒരു സിക്‌സും സഹിതം 74 റണ്‍സ് നേടിയ ബെത് മൂണിയാണ് ഓസ്‌ട്രേലിയയ്ക്ക് വേണ്ടി ബാറ്റിങ്ങില്‍ തിളങ്ങിയത്
Women T 20 World Cup: ദക്ഷിണാഫ്രിക്കയെ 19 റണ്‍സിന് തോല്‍പ്പിച്ച് വനിത ട്വന്റി 20 ലോകകപ്പ് ഓസ്‌ട്രേലിയയ്ക്ക്. ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 156 റണ്‍സ് നേടിയപ്പോള്‍ മറുപടി ബാറ്റിങ്ങില്‍ ദക്ഷിണാഫ്രിക്കയ്ക്ക് 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടപ്പെടുത്തി 137 റണ്‍സ് നേടാനെ സാധിച്ചുള്ളൂ.
53 ബോളില്‍ ഒന്‍പത് ഫോറും ഒരു സിക്‌സും സഹിതം 74 റണ്‍സ് നേടിയ ബെത് മൂണിയാണ് ഓസ്‌ട്രേലിയയ്ക്ക് വേണ്ടി ബാറ്റിങ്ങില്‍ തിളങ്ങിയത്. ഓസീസ് നിരയിലെ എല്ലാവരുടെയും കണിശതയാര്‍ ബൗളിങ് ദക്ഷിണാഫ്രിക്കയുടെ സ്‌കോറിങ് വേഗം കുറച്ചു. പന്തെറിഞ്ഞ ഒരാള്‍ പോലും 25 റണ്‍സില്‍ കൂടുതല്‍ വിട്ടുകൊടുത്തില്ല.