Webdunia - Bharat's app for daily news and videos

Install App

നാണംകെട്ട് പാക്കിസ്ഥാന്‍; വനിത ട്വന്റി 20 യില്‍ ഇംഗ്ലണ്ടിനോട് വന്‍ തോല്‍വി

Webdunia
ബുധന്‍, 22 ഫെബ്രുവരി 2023 (08:53 IST)
വനിത ട്വന്റി 20 ലോകകപ്പില്‍ ഇംഗ്ലണ്ടിനോട് വന്‍ തോല്‍വി വഴങ്ങി പാക്കിസ്ഥാന്‍. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ ഇംഗ്ലണ്ടിനോട് 114 റണ്‍സിനാണ് പാക്കിസ്ഥാന്‍ തോറ്റത്. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 213 റണ്‍സ് നേടിയപ്പോള്‍ പാക്കിസ്ഥാന് 20 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടപ്പെടുത്തി 99 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. നോക്കൗട്ട് കാണാതെ പുറത്തായ പാക്കിസ്ഥാന് ഇംഗ്ലണ്ടിനെതിരായ കൂറ്റന്‍ തോല്‍വി ഇരട്ട പ്രഹരമായി. വനിത ട്വന്റി 20 ലോകകപ്പിലെ ഒരു ടീമിന്റെ ഏറ്റവും ഉയര്‍ന്ന സ്‌കോറും ഏറ്റവും ഉയര്‍ന്ന മാര്‍ജിനിലുള്ള വിജയവുമാണ് ഇംഗ്ലണ്ട് പാക്കിസ്ഥാനെതിരെ സ്വന്തമാക്കിയത്. 
 
ഗ്രൂപ്പ് എയില്‍ നിന്ന് ഓസ്‌ട്രേലിയയും ദക്ഷിണാഫ്രിക്കയും ഗ്രൂപ്പ് ബിയില്‍ നിന്ന് ഇംഗ്ലണ്ടും ഇന്ത്യയുമാണ് സെമി ഫൈനലില്‍ കയറിയിരിക്കുന്നത്. ഫെബ്രുവരി 23 വ്യാഴാഴ്ചയാണ് ആദ്യ സെമി. ഇന്ത്യയ്ക്ക് ഓസ്‌ട്രേലിയയാണ് എതിരാളികള്‍. രണ്ടാം സെമി ഫെബ്രുവരി 24 വെള്ളിയാഴ്ച, ഇംഗ്ലണ്ടും ദക്ഷിണാഫ്രിക്കയും തമ്മില്‍. ഫെബ്രുവരി 26 ന് ഫൈനല്‍. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

രോഹിത്തും കോലിയും വിരമിച്ചില്ലെ, ഇനിയെങ്കിലും സഞ്ജുവിന് കൂടുതൽ അവസരം നൽകണം, പിന്തുണയുമായി മുൻ താരം

നിലവില്‍ ഓള്‍ ഫോര്‍മാറ്റ് ബൗളര്‍മാരില്‍ മികച്ചവന്‍ ബുമ്ര തന്നെ, സ്മിത്തിന്റെ സര്‍ട്ടിഫിക്കറ്റ്

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

എല്ലാം കാണുക

ഏറ്റവും പുതിയത്

റുതുരാജിനെ മാറ്റി നിർത്തുന്നത് ഗില്ലിനെ സ്റ്റാറാക്കാനോ? തുടർച്ചയായി അവഗണിക്കപ്പെട്ട് താരം

ധോനിയെ കളിപ്പിക്കാൻ നിയമങ്ങളിൽ തിരിമറിയോ? ഐപിഎല്ലിലെ പുതിയ പരിഷ്കാരത്തിനെതിരെ വിമർശനം

ഇവൻ ആളൊരു ഖില്ലാഡി തന്നെ, കലണ്ടർ വർഷത്തിൽ ഏറ്റവും കൂടുതൽ ടി20 റൺസ് , ആ റെക്കോർഡ് ഇനി പൂരന് സ്വന്തം

മെസ്സിക്ക് യാത്രയയപ്പ് നൽകാൻ ബാഴ്സലോണ, ഫൈനലിസിമയ്ക്ക് വേദിയൊരുങ്ങുന്നു

എന്നാലും ഇങ്ങനെയുമുണ്ടോ നാണക്കേട്, 4 മണിക്കൂറിനിടെ 2 തവണ പുറത്തായി കെയ്ൻ വില്യംസൺ

അടുത്ത ലേഖനം
Show comments