അന്ന് പാഠം പഠിച്ചു, ഇനി ആ തെറ്റ് ആവർത്തിക്കില്ല, വെളിപ്പെടുത്തലുമായി പൃഥ്വി ഷാ

Webdunia
വ്യാഴം, 9 ഏപ്രില്‍ 2020 (14:10 IST)
ഇന്ത്യൻ ടീമിന്റെ ഭാവി എന്ന് വിശേഷിപ്പിക്കപ്പെടുന്ന യുവതാരങ്ങളിൽ പ്രധാനിയാണ് പൃഥ്വി ഷാ. ഉത്തേജക മരുന്ന് പരിശോധനയെ തുടർന്ന് വിലക്ക് നേരട്ട കാലത്തെ അനുഭവം തുറന്നു വെളിപെടുത്തിയിരിക്കുകയാണ് ഇപ്പോൾ താരം. ആ സമയം എല്ലാ ഭാഗത്തുനിന്നും താൻ ആക്രമിക്കപ്പെടുകയായിരുന്നു എന്ന് പൃഥ്വി ഷാ പറയുന്നു. 
 
ശ്രദ്ധയോടെ വേണം എന്തെങ്കിലും കഴിക്കാന്‍. അത് പാരസെറ്റാമോള്‍ പോലെ നമുക്ക് നിസാരം എന്ന് തോന്നുന്ന മരുന്നാണെങ്കിൽ പോലും. ക്രിക്കറ്റിനെ ഗൗരവമായി കാണുന്ന എല്ലാ യുവ ക്രിക്കറ്റര്‍മാരോടുമായി ഞാന്‍ പറയുന്നതാണ് ഇത്‌. മരുന്ന്‌ കഴിക്കുമ്പോൾ നിങ്ങളുടെ ഡോക്ടറോടോ, ബിസിസിഐയുടെ ഡോക്ടറോടോ കൃത്യമായി വിവരങ്ങൾ ചോദിച്ചറിയണം. അന്ന്‌ സംഭവിച്ചത്‌ പോലൊരു അബദ്ധം ഇനി എന്റെ ജീവിതത്തില്‍ ഉണ്ടാവില്ല. 
 
ക്രിക്കറ്റില്‍ നിന്ന്‌ മാറി നിന്ന സമയം ഏറെ പ്രയാസം നിറഞ്ഞതായിരുന്നു. ഒരു കഫ്‌ സിറപ്പാണ്‌ ഞാന്‍ കഴിച്ചത്‌. അതില്‍ നിരോധിതമായ വസ്തുക്കൾ അടങ്ങിയിട്ടുണ്ടെന്ന്‌ എനിക്കറിയില്ലായിരുന്നു. അന്ന് ഞാനൊരു പാഠം പഠിച്ചു. ഇനി ആ തെറ്റ് ഒരിക്കലും ആവര്‍ത്തിക്കില്ല. ഞാന്‍ അന്ന്‌ അനുഭവിച്ചത്‌ പോലെ മറ്റാര്‍ക്കും ഉണ്ടാവരുത്‌. ഇപ്പോള്‍ എന്ത്‌ മരുന്നാണെങ്കിലും ഞാന്‍ ബിസിസിഐ ഡോക്ടര്‍മാരെ സമീപിച്ചതിന്‌ ശേഷമേ കഴിക്കാറുള്ളു. പൃഥ്വി ഷാ പറഞ്ഞു

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Shreyas Iyer: ശ്രേയസ് അയ്യരെ ശസ്ത്രക്രിയയ്ക്കു വിധേയനാക്കി

India vs Australia, 1st T20I: മഴ വില്ലനായി, ഇന്ത്യ-ഓസ്‌ട്രേലിയ ഒന്നാം ടി20 ഉപേക്ഷിച്ചു

ബാറ്റിങ്, ബൗളിംഗ്, ഓൾ റൗണ്ടർ: 3 റാങ്കിങ്ങിലും ആദ്യ 3 സ്ഥാനത്ത്, അമ്പരപ്പിക്കുന്ന നേട്ടം സ്വന്തമാക്കി ആഷ് ഗാർഡ്നർ

Rohit Sharma: അന്ന് കോലിയുടെ നിഴലില്‍ രണ്ടാമനാകേണ്ടി വന്നവന്‍, ഇന്ന് സാക്ഷാല്‍ സച്ചിനെ മറികടന്ന് സ്വപ്‌നനേട്ടം; ഹിറ്റ്മാന്‍ പറയുന്നു, 'ഒന്നും കഴിഞ്ഞിട്ടില്ല'

നായകനായി 3 ഫോർമാറ്റിലും ആദ്യ കളിയിൽ തോറ്റു, കോലിയ്ക്ക് മാത്രമുണ്ടായിരുന്ന ചീത്തപ്പേര് സ്വന്തമാക്കി ഗിൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

Shreyas Iyer: ശ്രേയസ് അയ്യരെ ശസ്ത്രക്രിയയ്ക്കു വിധേയനാക്കി

India vs Australia, 1st T20I: മഴ വില്ലനായി, ഇന്ത്യ-ഓസ്‌ട്രേലിയ ഒന്നാം ടി20 ഉപേക്ഷിച്ചു

ബാറ്റിങ്, ബൗളിംഗ്, ഓൾ റൗണ്ടർ: 3 റാങ്കിങ്ങിലും ആദ്യ 3 സ്ഥാനത്ത്, അമ്പരപ്പിക്കുന്ന നേട്ടം സ്വന്തമാക്കി ആഷ് ഗാർഡ്നർ

Rohit Sharma: അന്ന് കോലിയുടെ നിഴലില്‍ രണ്ടാമനാകേണ്ടി വന്നവന്‍, ഇന്ന് സാക്ഷാല്‍ സച്ചിനെ മറികടന്ന് സ്വപ്‌നനേട്ടം; ഹിറ്റ്മാന്‍ പറയുന്നു, 'ഒന്നും കഴിഞ്ഞിട്ടില്ല'

ഇത് രോഹിത് 3.0, മുപ്പത്തിയെട്ടാം വയസിൽ കരിയറിൽ ആദ്യമായി ഏകദിന റാങ്കിംഗിൽ ഒന്നാം സ്ഥാനത്ത്

അടുത്ത ലേഖനം
Show comments