Select Your Language

Notifications

webdunia
webdunia
webdunia
webdunia

എന്തും പറയാം എന്ന അവസ്ഥയായി, അവർക്ക് മുതിർന്ന താരങ്ങളോട് ബഹുമാനം പോരാ....

എന്തും പറയാം എന്ന അവസ്ഥയായി, അവർക്ക് മുതിർന്ന താരങ്ങളോട് ബഹുമാനം പോരാ....
, വ്യാഴം, 9 ഏപ്രില്‍ 2020 (13:25 IST)
ഇപ്പോൾ ടീമിലുള്ള യുവതാരങ്ങൾക്ക് മുതിർന്ന താരങ്ങളോട് ബഹുമാനം പോരാ എന്ന് മുൻ ഇന്ത്യൻ ഓൾറൗണ്ടർ യുവ്‌രാജ് സിങ്. ട്വിറ്ററിൽ രോഹിത് ശർമയുടെ ചോദ്യത്തിനായുള്ള മറുപടിയിലാണ് താരം ഇക്കാര്യം തുറന്നുപറഞ്ഞത്. ഇപ്പോഴുള്ള ഇന്ത്യൻ ടീമും യുവ്‌രാജ് കളിച്ചപ്പോഴുള്ള ഇന്ത്യൻ ടിമും തമ്മിലുള്ള വ്യത്യാസം എന്താണ് എന്നായിരുന്നു രോഹിത് ശർമയുടെ ചോദ്യം.
 
'നീയും ഞാനുമെല്ലാം ഒരുമിച്ച് കളിച്ചിരുന്ന കാലത്ത് സീനിയർ താരങ്ങളെല്ലാം വളരെ അച്ചടക്കമുള്ളവരായിരുന്നു. അന്ന് സോഷ്യൽ മീഡിയ അത്ര സജീവമായിരുന്നില്ല എന്നതിനാൽ താരങ്ങളുടെ ശ്രദ്ധ തിരിക്കുന്ന കാര്യങ്ങളും ഉണ്ടായിരുന്നില്ല. ആളുകളോടും മാധ്യമങ്ങളോടും എങ്ങനെ സംസാരിക്കണമെന്നതിന് കൃത്യമായ മാനദണ്ഡങ്ങൾ ഉണ്ടായിരുന്നു. കാരണം അവർ രാജ്യത്തിന്റെയും ക്രിക്കറ്റിന്റേയും അംബാസഡർമാരായിരുന്നു. 
 
എന്നാൽ ഇപ്പോൾ കാര്യങ്ങൾ മറിച്ചാണ് സീനയർ താരങ്ങളോട് ബഹുമാനം കുറഞ്ഞുവരികയാണ്. ആരോടും എന്തും പറയാമെന്ന അവസ്ഥയാണ് ഇപ്പോൾ. യുവതാരങ്ങൾക്ക് ടെസ്റ്റ് ക്രിക്കറ്റിനോട് താൽപര്യവും കുറഞ്ഞു. ഏകദിന, ട്വന്റി-20 ഫോർമാറ്റുകൾ കളിക്കുന്നതാണ് എല്ലാവർക്കും ഇഷ്ടം. താരങ്ങൾ അന്താരാഷ്ട്ര മത്സരങ്ങളില്ലാത്ത സമയത്ത് ആഭ്യന്തര ക്രിക്കറ്റിലും കളിക്കണം. അതവർക്ക് വ്യത്യസ്തമായ അനുഭവമാകും നൽകുക'. യുവ്‌രാജ് പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഒളിമ്പിക്‌സിന് പിന്നാലെ ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പും മാറ്റിവെച്ചു