Webdunia - Bharat's app for daily news and videos

Install App

2021 ന് പകവീട്ടുമോ? ടി20 ലോകകപ്പ് ഷെഡ്യൂൾ പുറത്ത് ഇന്ത്യയുടെ ആദ്യ മത്സരം പാകിസ്ഥാനുമായി

Webdunia
വെള്ളി, 21 ജനുവരി 2022 (17:27 IST)
ഓസ്‌ട്രേലിയ വേദിയാവുന്ന ഐസിസി ടി20 ലോകകപ്പ് 2022ലെ ഇന്ത്യയുടെ മത്സര ഷെഡ്യൂള്‍ പുറത്ത്. ഒക്‌ടോബർ 23ന് നടക്കുന്ന ആദ്യ മത്സരത്തിൽ ചിരവൈരികളായ പാകിസ്ഥാനാണ് ഇന്ത്യയുടെ എതിരാളികൾ. ഇതിന് മുമ്പ് രണ്ട് ടീമുകളും തമ്മില്‍ ഓസ്‌ട്രേലിയയില്‍ ലോകകപ്പില്‍ ഏറ്റുമുട്ടിയത് 2015ലാണ്.
 
ഓവലിൽ അന്ന് നടന്ന മത്സരത്തിൽ വിജയം ഇന്ത്യയ്ക്കൊപ്പമായിരുന്നു. അവസാന ടി20 ലോകകപ്പിൽ ഇന്ത്യയ്ക്കെതിരെ വിജയം നേടാൻ പാകിസ്ഥാനായിരുന്നു. ആ തോൽവിയിൽ കണക്ക് തീർക്കാനുള്ള അവസരം കൂടിയാണ് ഇന്ത്യക്ക് മുന്നിൽ ഒരുങ്ങുന്നത്.
 
ഗ്രീപ്പ് ബിയിൽ ഇന്ത്യയെ കൂടാതെ പാകിസ്ഥാൻ,ബംഗ്ലാദേശ്,സൗത്താഫ്രിക്ക എന്നീ ടീമുകളാണ് ഉണ്ടാവുക. ഗ്രൂപ്പ് എയിലെ റണ്ണറപ്പുമായാണ് ഇന്ത്യയുടെ രണ്ടാമത്തെ മത്സരം. ശ്രീലങ്ക, നമീബിയ, രണ്ട് ക്വാളിഫയര്‍ ടീമുകളുമാണ് യോഗ്യതക്കായി പൊരുതുന്നത്.
 
ഓസ്‌ട്രേലിയ, അഫ്ഗാനിസ്ഥാന്‍, ഇംഗ്ലണ്ട്, ന്യൂസീലന്‍ഡ് എന്നിവരാണ് നിലവില്‍ ഒന്നാം ഗ്രൂപ്പിലുള്ളത്. യോഗ്യത മത്സരം കളിക്കുന്ന ഗ്രൂപ്പ് എയിലെ ചാമ്പ്യന്മാരും ഗ്രൂപ്പ് ബിയിലെ രണ്ടാം സ്ഥാനത്തക്കാരും ഒന്നാം ഗ്രൂപ്പിലുണ്ടാവും.ഗ്രൂപ്പ് രണ്ടില്‍ ബംഗ്ലാദേശ്, ഇന്ത്യ, പാകിസ്താന്‍, ദക്ഷിണാഫ്രിക്ക എന്നിവരോടൊപ്പം യോഗ്യതാ മത്സരം കളിക്കുന്ന ഗ്രൂപ്പ് ബിയിലെ ചാമ്പ്യന്മാരും ഗ്രൂപ്പ് എയിലെ രണ്ടാം സ്ഥാനക്കാരുമുണ്ടാവും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അവൻ കളിച്ച് വന്നതല്ലെ, അവസരങ്ങൾ ഒന്നോ രണ്ടോ മാത്രമായി ചുരുങ്ങില്ല, കരുൺ നായരെ ചേർത്ത് പിടിച്ച് ഗൗതം ഗംഭീർ

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

Spain vs France: 'ഫ്രാന്‍സോ ഏത് ഫ്രാന്‍സ്'; ലാമിന്‍ യമാല്‍ കസറി, സ്‌പെയിന്‍ ഫൈനലില്‍

Jasprit Bumrah: ഇംഗ്ലണ്ടിൽ കളിക്കുക എന്നത് എപ്പോഴും ചലഞ്ച്, ഇംഗ്ലണ്ട് ബാസ്ബോൾ കളിച്ചാൽ തങ്ങൾക്ക് കൂടുതൽ വിക്കറ്റിന് സാധ്യതയെന്ന് ബുമ്ര

Mumbai Indians: ദൈവം ഇങ്ങനെ ഭാഗ്യം കൊടുക്കരുത്, മുംബൈയുടെ വിജയത്തിൽ പ്രതികരിച്ച് അശ്വിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

England vs West Indies, 1st T20I: ആദ്യ ടി20 യില്‍ ഇംഗ്ലണ്ടിനു ജയം; സെഞ്ചുറിക്കരികെ ബട്‌ലര്‍ വീണു

India A vs England Lions: കെ.എല്‍.രാഹുല്‍ കരുത്തില്‍ ഇന്ത്യ; തിളങ്ങി കരുണും ജുറലും

Royal Challengers Bengaluru: ഒരു കപ്പ് കൊണ്ട് അഞ്ച് കപ്പുള്ളവരെ പിന്നിലാക്കി; ഐപിഎല്‍ ചരിത്രത്തില്‍ ഏറ്റവും മൂല്യമുള്ള ഫ്രാഞ്ചൈസിയായി ആര്‍സിബി

sabalenka vs coco gauff: ഫ്രഞ്ച് ഓപ്പണിൽ സബലേങ്കയോ കൊക്കോഗഫോ?, വനിതാ വിഭാഗത്തിൽ കന്നികിരീടം ലക്ഷ്യമിട്ട് ആദ്യ 2 റാങ്കുകാർ

പരിക്ക് തളർത്തിയില്ല, ചെഹൽ ഐപിഎല്ലിൽ കളിച്ചത് ഒടിഞ്ഞ വാരിയെല്ലുമായി, വെളിപ്പെടുത്തി ആർ ജെ മഹ്‌വാഷ്

അടുത്ത ലേഖനം
Show comments