തുടർച്ചയായ നാലാം ദിവസവും വിപണിയിൽ നഷ്ടം. നാലു ശതമാനത്തിലേറെ തിരുത്തലാണ് കഴിഞ്ഞ നാല് ദിവസങ്ങളിലുണ്ടായത്. നിക്ഷേപകർക്ക് ഇക്കാലയളവിൽ എട്ടുലക്ഷം കോടി രൂപയാണ് നഷ്ടമായത്.
ആഗോള തലത്തില്‍, പ്രത്യേകിച്ച് യുഎസ് വിപണിയിലുണ്ടായ തകര്‍ച്ചയാണ് രാജ്യത്തെ സൂചികകളിലും പ്രതിഫലിച്ചത്. തുടർച്ചയായ അഞ്ചാം ദിവസവും യുഎസ് സൂചികകളിൽ തകർച്ച രേഖപ്പെടുത്തി.കടപ്പത്ര ആദായത്തിലെ വര്‍ധനവും യുഎസ് ഫെഡ് റിസര്‍വ് നിരക്ക് വര്‍ധിപ്പിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകളുമാണ് വിപണിയെ ബാധിച്ചത്.
യുഎസ് കേന്ദ്ര ബാങ്കിനുപുറമെ റിസര്‍വ് ബാങ്കും ല്വിക്വിഡിറ്റിയില്‍ ഇടപെട്ടേക്കുമെന്ന സൂചനകളും പുറത്തുവന്നതോടെയാണ് വിദേശനിക്ഷേപകർ വൻതോതിൽ വിറ്റഴിച്ചു.സെന്‍സെക്‌സ് 427 പോയന്റ് താഴ്ന്ന് 59,037 നിലവാരത്തിലേയ്‌ക്കെത്തി. നിഫ്റ്റിയാകട്ടെ 110 പോയന്റ് നഷ്ടത്തില്‍ 17,647ലുമാണ് ക്ലോസ് ചെയ്തത്.