Select Your Language

Notifications

webdunia
webdunia
webdunia
webdunia

India vs Newzealand : അഹമ്മദാബാദിൽ ജയിക്കാൻ എന്തിനും തയ്യാർ, 'ഹോട്ടൽ ശാപം'മാറ്റാൻ താമസസ്ഥലമടക്കം മാറ്റി ഇന്ത്യ!

നേരത്തെ ടീം താമസിച്ചിരുന്ന ഹോട്ടലിന് ഒട്ടും 'ഐശ്വര്യം' പോരെന്നാണ് ടീം ക്യാമ്പിലെ സംസാരം.

Indian Team
അഹമ്മദാബാദ്: ട്വന്റി20 ലോകകപ്പ് ഫൈനലില്‍ ന്യൂസീലന്‍ഡിനെ നേരിടാന്‍ ഒരുങ്ങുന്ന ഇന്ത്യന്‍ ടീം ഇപ്പോള്‍ തന്ത്രങ്ങള്‍ മെനയുന്നത് നെറ്റ്‌സില്‍ മാത്രമല്ല, മറിച്ച് ഗൂഗിള്‍ മാപ്പിലും ജ്യോതിഷത്തിലും കൂടെയാണ്. 2023ലെ ഏകദിന ഫൈനല്‍ മത്സരവും ടി20 2026 ലോകകപ്പിലെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരവും അഹമ്മദാബാദില്‍ വെച്ച് ഇന്ത്യ പരാജയപ്പെട്ടിരുന്നു. നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ കളി ജയിക്കണമെങ്കില്‍ ബാറ്റും പന്തും മാത്രം പോരാ പകരം ജ്യോതിഷമടക്കം എല്ലാം വേണമെന്ന നിലയിലെത്തിയിരിക്കുകയാണ് ടീം ഇപ്പോള്‍.
 
നേരത്തെ ടീം താമസിച്ചിരുന്ന ഹോട്ടലിന് ഒട്ടും 'ഐശ്വര്യം' പോരെന്നാണ് ടീം ക്യാമ്പിലെ സംസാരം. 2023-ലെ ഏകദിന ലോകകപ്പ് ഫൈനലില്‍ ഓസ്ട്രേലിയയോട് തോറ്റപ്പോഴും, ഈ ലോകകപ്പിലെ സൂപ്പര്‍ 8-ല്‍ ദക്ഷിണാഫ്രിക്കയോട് നാണംകെട്ടപ്പോഴും ടീം താമസിച്ചിരുന്നത് ഒരേ ഹോട്ടലിലായിരുന്നു. അതുകൊണ്ട് തന്നെ, കളി തോറ്റത് ടീമിന്റെ മോശം പ്രകടനം കൊണ്ടല്ല, മറിച്ച് ഹോട്ടല്‍ മുറിയിലെ വാസ്തു ദോഷം കൊണ്ടാണെന്ന്  ടീം അധികൃതര്‍ വിശ്വസിക്കുന്നത്.
 
 
കഴിഞ്ഞ ദിവസം ചന്ദ്രഗ്രഹണം പ്രമാണിച്ച് ഇന്ത്യന്‍ താരങ്ങള്‍ പരിശീലനം ഒന്നര മണിക്കൂര്‍ വൈകിപ്പിച്ചത് വലിയ ചര്‍ച്ചയായിരുന്നു. രാഹുകാലവും ഗുളികകാലവും നോക്കി ഗ്രൗണ്ടിലിറങ്ങിയാല്‍ ലോകകപ്പ് താനേ വന്നോളുമെന്നാണോ കോച്ചും സംഘവും കരുതുന്നതെന്ന് പല ആരാധകരും ചോദിക്കുന്നുണ്ട്.
 
ഹോട്ടല്‍ മാറ്റി, പരിശീലന സമയം മാറ്റി, ഇനി അടുത്തത് എന്താണെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന പരിഹാസം. ഭാഗ്യമില്ലെന്ന് പറഞ്ഞ് ഡ്രസ്സിംഗ് റൂം മാറ്റുമോ അതോ സ്റ്റേഡിയം തന്നെ മാറ്റുമോ? സോഷ്യല്‍ മീഡിയയില്‍ പല ചര്‍ച്ചകളും നടക്കുന്നുണ്ട്. എന്തായാലും പുതിയ ഹോട്ടലിലെ പുതിയ കട്ടിലും മെത്തയും സഞ്ജുവിനും സൂര്യകുമാറിനും ഐശ്വര്യം നല്‍കുമെന്നും, ടീം കളി ജയിക്കുമെന്നും കരുതാനാണ് ആരാധകര്‍ക്കും താല്പര്യം.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ലോകകപ്പിന് ശേഷം സൂര്യ നായകസ്ഥാനമൊഴിഞ്ഞേക്കും, പുതിയ ക്യാപ്റ്റനാകാനുള്ള സാധ്യതയുള്ള താരങ്ങളിൽ സഞ്ജുവും