Select Your Language

Notifications

webdunia
webdunia
webdunia
webdunia

ലോകകപ്പ് സന്നാഹമത്സരങ്ങൾക്ക് തുടക്കം, ശ്രീലങ്കയെ തകർത്ത് നെതർലൻഡ്സ്, ഓസീസിനായി വാർണർ വെടിക്കെട്ട്

Netherlands, Worldcup
Netherlands, Worldcup
ടി20 ലോകകപ്പിന് മുന്‍പായുള്ള സന്നാഹമത്സരത്തില്‍ ശ്രീലങ്കയ്ക്ക് ഞെട്ടിക്കുന്ന തോല്‍വി. നെതര്‍ലന്‍ഡ്‌സാണ് 20 റണ്‍സിന് ശ്രീലങ്കയെ തോല്‍പ്പിച്ചത്. ഫ്‌ളോറിഡയിലെ ലൗഡര്‍ഹില്‍സില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത നെതര്‍ലന്‍ഡ്‌സ് 20 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സെടുത്തപ്പോള്‍ മറുപടി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്ക 18.5 ഓവറില്‍ 161 റണ്‍സിന് ഓളൗട്ടാവുകയായിരുന്നു. 28 പന്തില്‍ 55 റണ്‍സെടുത്ത റിട്ടയര്‍ഡ് ഹര്‍ട്ടായ ലെവിറ്റാണ് നെതര്‍ലാന്‍ഡ്‌സിനെ മികച്ച നിലയിലെത്തിച്ചത്.
 
 മറുപടി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്കയ്ക്ക് 30 റണ്‍സെടുക്കുന്നതിനിടെ 4 വിക്കറ്റുകള്‍ നഷ്ടമായി. അവസാന ഓവറുകളില്‍ 15 പന്തില്‍ 43 റണ്‍സുമായി നായകന്‍ വാനിന്ദു ഹസരങ്ക പൊരുതിയെങ്കിലും വിജയം എത്തിപിടിക്കാനായില്ല. തുടര്‍ച്ചയായി 5 സിക്‌സുകള്‍ പറത്തിയാണ് ഹസരങ്ക 43 റണ്‍സ് നേടിയത്. അതേസമയം നമീബിയയുമായുള്ള സന്നാഹമത്സരത്തില്‍ 120 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസീസ് 10 ഓവറില്‍ തന്നെ വിജയം കണ്ടു.21 പന്തില്‍ 54 റണ്‍സുമായി തിളങ്ങിയ ഓപ്പണര്‍ ഡേവിഡ് വാര്‍ണറാണ് ഓസീസിനായി തിളങ്ങിയത്. 3 വിക്കറ്റ് നഷ്ടപ്പെടുത്തിയായിരുന്നു ഓസീസിന്റെ വിജയം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

13 വർഷങ്ങൾക്ക് ശേഷം ഇന്ത്യയുടെ ലോകകപ്പ് ടീമിൽ മലയാളിയെത്തി,ഇന്ത്യൻ ടീമിനൊപ്പം ചേർന്ന് സഞ്ജു, സന്നാഹമത്സരത്തിൽ കളിക്കില്ല