Webdunia - Bharat's app for daily news and videos

Install App

ഇങ്ങനെ ഒരു പരാതി മറ്റൊരു ക്യാപ്റ്റനും ഉന്നയിക്കില്ല, വിരാട് കോഹ്‌ലിയ്ക്കെതിരെ രൂക്ഷ പരാമർശവുമായി ബെൻ സ്റ്റോക്സ്

Webdunia
ബുധന്‍, 20 മെയ് 2020 (13:56 IST)
ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലിയ്ക്കെതിരേ രൂക്ഷ പരാമർശങ്ങളുമായി ഇംഗ്ലങ്ങിന്റെ സൂപ്പർ താരം ബെന്‍ സ്റ്റോക്‌സ് രംഗത്ത്. കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടില്‍ നടന്ന ഏകദിന ലോകകപ്പിനിടെ കോഹ്‌ലി ഗ്രൗണ്ടിനെ കുറിച്ച് നടത്തിയ പരാമര്‍ശത്തെ ചൊല്ലിയാണ് വിമർശനവുമായി ബെൻ സ്റ്റോക്സ് രംഗത്തെത്തിയിരിയ്ക്കുന്നത്. ഒരു നായകന് ഉന്നയിയ്ക്കാവുന്ന ഏറ്റവും മോശം പരാതിയാണ് കൊഹ്‌ലി അന്ന് ഉന്നയിച്ചത് എന്ന് ബെൻ സ്റ്റോക്സ് പറയുന്നു. 
 
എഡ്ബാസ്റ്റണില്‍ നടന്ന കളിയില്‍ 31 റൺസിന് ഇന്ത്യ പരാജയപ്പെട്ട ശേഷമാണ് ഗ്രൗണ്ടിന്റെ വലിപ്പത്തെ കുറുച്ചുള്ള കൊഹ്‌ലിയുടെ പരാമർശം. 'ടോസ് നിര്‍ണായകമായിരുന്നു. പ്രത്യേകിച്ചും ബൗണ്ടറിയുടെ വലിപ്പവും വളരെ കുറവാണ്. ഇത്രയും ഫ്‌ളാറ്റായ പിച്ചിനൊപ്പം ബൗണ്ടറിയുടെ വലിപ്പക്കുറവും കൂടി ചേര്‍ന്നതോടെ കാര്യങ്ങള്‍ ദുഷ്‌കരമായി മാറി. 59 മീറ്റര്‍ മാത്രം വലിപ്പമുള്ള ബൗണ്ടറി ആയതിനാല്‍ ബാറ്റ്‌സ്മാന്‍ സ്വീപ്പോ, റിവേഴ്‌സ് സ്വീപ്പോ കളിച്ചാല്‍ സ്പിന്നർക്ക് കാര്യമായൊന്നും ചെയ്യാനാവില്ല' എന്നായിരുന്നു കോഹ്‌ലിയുടെ വക്കുകൾ. 
 
ഗ്രൗണ്ടിലെ ബൗണ്ടറി ചെറുതാണെന്ന വിരാടിന്റെ പരാതി എന്നെ അത്ഭുതപ്പെടുത്തി. ഇങ്ങനെയൊരു പരാതി മറ്റാരും പറയുന്നത് ഞാന്‍ കേട്ടിട്ടില്ല. ഒരു ക്യാപ്റ്റന് ഉന്നയിക്കാവുന്നതില്‍ വച്ച്‌ ഏറ്റവും മോശം പരാതിയാണ് ഇത്. തന്റെ പുസ്തകമായ 'ബെന്‍ സ്റ്റോക്‌സ് ഓണ്‍ ഫയയറി'ലാണ് താരം ഇന്ത്യൻ നായകനെ വിമർശിച്ച് രംഗത്തെത്തിയിരിയ്ക്കുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സഞ്ജുവിന്റെ പ്ലാനില്‍ ബട്ട്ലര്‍ക്ക് പ്രധാനസ്ഥാനം, ടീം കൈവിട്ടത് മാനേജ്‌മെന്റുമായുള്ള ബന്ധം വഷളാക്കി

സഞ്ജുവിനു പകരം ഈ മൂന്ന് താരങ്ങള്‍, ബിഗ് 'നോ' പറഞ്ഞ് ചെന്നൈ

Sanju Samson: സഞ്ജുവിനു പകരം വിലപേശല്‍ തുടര്‍ന്ന് രാജസ്ഥാന്‍; ഗെയ്ക്വാദിനെയും ജഡേജയെയും തരാന്‍ പറ്റില്ലെന്ന് ചെന്നൈ

Arjun Tendulkar: അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍ വിവാഹിതനാകുന്നു; വധു സാനിയ, നിശ്ചയം കഴിഞ്ഞു

Kohli- Rohit: തിടുക്കം വേണ്ട, കോലി- രോഹിത് വിരമിക്കലിൽ നിലപാട് മയപ്പെടുത്തി ബിസിസിഐ, ഇപ്പോൾ ലക്ഷ്യം ടി20 ലോകകപ്പ് മാത്രം

എല്ലാം കാണുക

ഏറ്റവും പുതിയത്

ഹെയ്സൽവുഡോ സ്റ്റാർക്കോ അല്ല, നേരിടാൻ ബുദ്ധിമുട്ടിയത് ഈ നാല് പേർക്കെതിരെ: പുജാര

അന്ന് പാകിസ്ഥാനെതിരെ കളിക്കരുതെന്ന് പറഞ്ഞയാളാണ്, ഗംഭീർ കാപട്യക്കാരൻ, തുറന്നടിച്ച് മനോജ് തിവാരി

ആഞ്ചലോട്ടിയുടെ പ്ലാനിൽ നെയ്മറില്ല?, ലോകകപ്പ് യോഗ്യതാ പോരാട്ടത്തിനുള്ള ടീമിൽ ഇടമില്ല

Michael Clarke: ഓസ്ട്രേലിയൻ ക്രിക്കറ്റ് ഇതിഹാസം മൈക്കിൾ ക്ലാർക്കിന് സ്കിൻ കാൻസർ സ്ഥിരീകരിച്ചു

രവിചന്ദ്രന്‍ അശ്വിന്‍ ഐപിഎല്‍ അവസാനിപ്പിച്ചു

അടുത്ത ലേഖനം
Show comments