Select Your Language

Notifications

webdunia
webdunia
webdunia
webdunia

സാഹയുടെ വായുവില്‍ പറന്നുള്ള ക്യാച്ച് കണ്ട് സകലരും ഞെട്ടി, പിന്നെ കോഹ്‌ലി ഒന്നും നോക്കിയില്ല - വീഡിയോ കാണാം

സാഹയുടെ വായുവില്‍ പറന്നുള്ള ക്യാച്ച് കണ്ട് സകലരും ഞെട്ടി - വീഡിയോ കാണാം

Wriddhiman Saha
പൂനെ , വ്യാഴം, 23 ഫെബ്രുവരി 2017 (19:49 IST)
ഓസ്‌ട്രേലിയക്കെതിരായ ആദ്യ ടെസ്‌റ്റില്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹയെടുത്ത ക്യാച്ച് സോഷ്യല്‍ മീഡിയകളില്‍ ചര്‍ച്ചയാകുന്നു. പേസര്‍ ഉമേഷ് യാദവ് എറിഞ്ഞ 81മത് ഓവറിലാണ് അഭിനന്ദനം ഏറ്റുവാങ്ങിയ ക്യാച്ച് ഇന്ത്യന്‍ കീപ്പര്‍ സ്വന്തമാക്കിയത്.

ഓസ്‌ട്രേലിയന്‍ ബാറ്റ്‌സ്‌മാന്‍ സ്‌റ്റീവ് ഒ കീഫെയാണ് ഉമേഷിന്റെ പന്ത് നേരിടാന്‍ ക്രീസിലുണ്ടായിരുന്നത്. ഓഫ് സ്റ്റമ്പിനെ ലക്ഷ്യമാക്കി വന്ന യാദവിന്റെ ഷോര്‍ട്ട് വൈഡ് പന്തില്‍ മികച്ചൊരു ഷോട്ടിന് ശ്രമിച്ചതായിരുന്നു കീഫെ.

ഓഫ്‌സൈഡിലേക്ക് ഷോട്ട് കളിക്കാന്‍ ശ്രമിച്ച കീഫെയുടെ ബാറ്റിലുരസി പന്ത് സ്ലിപ്പിലേക്ക് പറന്നതോടെ സാഹ വായുവില്‍ പറന്ന് ഒറ്റകൈ കൊണ്ട് പന്ത് കൈപ്പിടിയിലൊതുക്കുകയായിരുന്നു. ഇന്ത്യന്‍ ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലിയടക്കമുള്ള താരങ്ങള്‍ കെട്ടിപ്പിടിച്ചാണ് സാഹയെ അഭിനന്ദിച്ചത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ജഡേജ ചിരി സഹിക്കാനാകാതെ ക്രീസില്‍ കുത്തിയിരുന്നു, അമ്പയറും കോഹ്‌ലിയും പൊട്ടിച്ചിരിച്ചു; ഓസീസ് ബാറ്റ്‌സ്‌മാനും ഒപ്പം ചേര്‍ന്നു - ജഡ്ഡുവിന്റെ ബോളിംഗ് ഉണ്ടാക്കിയ കോലാഹലം കാണേണ്ടതു തന്നെ