Select Your Language

Notifications

webdunia
webdunia
webdunia
Monday, 7 April 2025
webdunia

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ: ജഡേജ തിരിച്ചെത്തി, മായങ്കും രാഹുലും അക്ഷർ പട്ടേലും ഇല്ല

ഇന്ത്യൻ ടീം
, ബുധന്‍, 16 ജൂണ്‍ 2021 (13:38 IST)
ഈ മാസം 18ന് ആരംഭിക്കുന്ന ന്യൂസിലൻഡിനെതിരായ ടെസ്റ്റ് ചാമ്പ്യൻഷിപ്പിനുള്ള 15 അംഗ ഇന്ത്യൻ ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു. ഓപ്പണർ മായങ്ക് അഗർവാൾ, കെഎൽ രാഹുൽ എന്നിവർക്ക് ടീമിൽ ഇടം നേടാൻ ആയില്ല. വാഷിങ്ടൺ സുന്ദർ,ശാർദൂൽ ഠാക്കൂർ, അക്ഷർ പട്ടേൽ എന്നിവരും പട്ടികയിൽ ഇടം പിടിച്ചില്ല. 18ന് ഇംഗ്ലണ്ടിലെ സതാംപ്‌ടണിലാണ് ഫൈനൽ മത്സരം.
 
രോഹിത് ശർമയും ശുഭ്‌മാൻ ഗില്ലുമായിരിക്കും ഇന്ത്യൻ ഇന്നിങ്സ് ഓപ്പൺ ചെയ്യുക. പരിക്കിനെ തുടർന്ന് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ നിന്നും വിട്ടു നിന്ന രവീന്ദ്ര ജഡേജ ടീമിൽ മടങ്ങിയെത്തിയിട്ടുണ്ട്. ജസ്‌പ്രീത് ബു‌മ്ര,ഇഷാന്ത് ശർമ,മുഹമ്മദ് ഷമി,മുഹമ്മദ് സിറാജ്,ഉമേഷ് യാദവ്,എന്നിവരാണ് ടീമിലുള്ള പേസർമാർ.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കളം നിറഞ്ഞ് റോണോ, മനസ് നിറച്ച് ഗാലറിയും: യൂറോ തുറക്കുന്നത് പ്രതീക്ഷയുടെ പുതിയ ലോകം