ഇംഗ്ലണ്ടിനെതിരയ ടി20 പരമ്പര തുടങ്ങാനിരിക്കെ ഇന്ത്യയുടെ അന്തിമ ഇലവനിൽ ആരെല്ലാം കളിക്കുമെന്ന ആകാംക്ഷയിലാണ് ആരാധകർ. ടീമിൽ അവസരം കാത്ത് നിരവധി താരങ്ങൾ ഉള്ളതിനാൽ ആരെയെല്ലാം കളിപ്പിക്കാനാകുമെന്നതാണ് ബിസിസിഐയുടെ മുന്നിലുള്ള വെല്ലുവിളി.
ഓപ്പണർമാരുടെ സ്ഥാനത്ത് രോഹിത്തിനൊപ്പം ശിഖർ ധവാൻ,കെഎൽ രാഹുൽ എന്നിവരാണ് അവസരം കാത്തിരിക്കുന്നത്. നാലാം സ്ഥാനത്തേക്ക് മത്സരം ശ്രേയസ് അയ്യരും സൂര്യകുമാർ യാദവും തമ്മിലായിരിക്കും. ടീമിലേക്ക് വിളിക്കപ്പെട്ടതോടെ വിക്കറ്റ് കീപ്പറുടെ സ്ഥാനത്തിനായി ഇഷാൻ കിഷൻ റിഷഭ് പന്തുമായും മത്സരിക്കേണ്ടി വരും.
പരിക്ക് മൂലം വിട്ടുനിന്ന ഭുവനേശ്വർ കുമാർ കൂടി എത്തുന്നതോടെ ഇത്രയും താരങ്ങളെ എങ്ങനെ ഒരുമിച്ച് കൈകാര്യം ചെയ്യുമെന്ന സുഖമുള്ള തലവേദനയിലാണ് ടീം ഇന്ത്യ. നിലവിൽ പ്രതിഭാ ധാരാളിത്തം ടീം തിരെഞ്ഞെടുപ്പിൽ പ്രതിസന്ധി സൃഷ്ടിക്കുന്നുവെങ്കിലും ഇന്ത്യയുടെ ഭാവി ഈ യുവതാരങ്ങളിൽ ഭദ്രമാണെന്ന സൂചനയാണ് അത് നൽകുന്നത്.