Webdunia - Bharat's app for daily news and videos

Install App

മിനിമം ഇത്രയെങ്കിലും എടുക്കണം: ബുമ്രയ്ക്ക് മുന്നിൽ ടാർഗറ്റ് വച്ച് യുവി !

Webdunia
ബുധന്‍, 26 ഓഗസ്റ്റ് 2020 (14:17 IST)
ടെസ്റ്റ് ക്രിക്കറ്റ് വിക്കറ്റിൻ ഇന്ത്യൻ സൂപ്പർ പേസർ ജസ്പ്രിത് ബുമ്രയ്ക്ക് മുന്നിൽ ഒരു ടാർഗറ്റ് വച്ച് ഇന്ത്യയുടെ മുൻ ഓൾറൗണ്ടർ യുവ്‌രാജ് സിങ്. ടെസ്റ്റിൽ 600 വിക്കറ്റുകൾ തികച്ച് ചരിത്ര റെക്കോർഡിട്ട ഇതിഹാസ പേസർ ജെയിംസ് ആന്‍ഡേഴ്‌സനെ അഭിനന്ദിച്ചുള്ള ബുമ്രയുടെ ട്വീറ്റിന് കീഴിലാണ് യുവ്‌രാജ് ബുമ്രയ്ക്ക് മുന്നിൽ ഒരു ടാർഗറ്റ് വച്ചത്. ടെസ്റ്റിൽ ഏറ്റവും കുറഞ്ഞത് 400 വിക്കറ്റെങ്കിലും സ്വന്തമാക്കണം എന്നതാവണം ലക്ഷ്യം എന്നാണ് യുവി ബുമ്രയോട് പറയുന്നത്. 
 
അവിസ്മരണീമായ നേട്ടത്തിന് അഭിനന്ദനങ്ങള്‍. നിങ്ങളുടെ പാഷന്‍, മനോഭാവം എല്ലാം അസാധാരണമാണ്. എല്ലാ ആശംസകളും നേരുന്നുവെന്നായിരുന്നു ബുമ്രയുടെ ട്വിറ്റ്. ബുമ്രയുടെ ട്വീറ്റിന് താഴെ കമന്റുമായി യുവ്‌രാജ് എത്തി. നിന്റെ ടാർഗറ്റ് ഏറ്റവും കുറഞ്ഞത് 400 ടെസ്റ്റ് വിക്കറ്റുളാണ് എന്നാണ് യുവരാജിന്റെ കമന്റ്. എന്നാൽ യുവ്‌രാജിന്റെ കമന്റിന് ബുമ്ര മറുപടി നൽകിയിട്ടില്ല. 
 
പിന്നീട് ആൻഡേഴ്സന് ആശംസകളുമായി യുവിയും എത്തി. ഒരു ഫാസ്റ്റ് ബൗളര്‍ 600 ടെസ്റ്റ് വിക്കറ്റുകളെടുക്കുന്നത് കാണാന്‍ ജീവിതത്തില്‍ ഒരിക്കലും അവസരം ലഭിക്കുമെന്ന് കരുതിയിരുന്നില്ല. വിക്കറ്റുകളുടെ എണ്ണത്തെ മാത്രമല്ല അദ്ദേഹത്തിന്റെ ബൗളിങിന്റെ നിലവാരം കൂടിയാണ് വ്യക്തമാകുന്നത്. സ്ലോയോ, ഫാസ്റ്റ് വിക്കറ്റോ, ബൗസുള്ളതോ, ഇല്ലാത്തതോ, സീമുള്ളതോ, ഇല്ലാത്തതോ, അദ്ദേഹത്തെ സംബന്ധിച്ച് ഇതൊന്നും ഒരിക്കലും വിഷയമാവാറില്ല. സര്‍, നിങ്ങളാണ് GOAT എന്നായിരുന്നു യുവ്‌രാജിന്റെ കുറിപ്പ് 

അനുബന്ധ വാര്‍ത്തകള്‍

ലോകകപ്പ് തൊട്ടുമുന്നിൽ മുംബൈയ്ക്കായി രോഹിതും ബുമ്രയും എല്ലാ കളികളും കളിക്കില്ല

പോയി ടെസ്റ്റ് കളിക്കാനാണ് ആശുപത്രി കിടക്കയിലും അമ്മ പറഞ്ഞത്: അശ്വിൻ

ചേട്ടാ അവൻ സ്റ്റെപ്പ് ഔട്ട് ചെയ്യും, കുൽദീപിനോട് ജുറൽ, തൊട്ടടുത്ത പന്തിൽ വിക്കറ്റ്

ഗാബയിലെ പോലെ ചരിത്രനേട്ടാം അല്ലായിരിക്കാം, പക്ഷേ റാഞ്ചിയിലെ വിജയത്തിന് സമാനതകളേറെ

ടെസ്റ്റിലെ കേമൻ എന്നത് ശരിതന്നെ, പക്ഷേ ടി20 ലോകകപ്പിൽ സ്മിത്ത് വൻ അബദ്ധമാകും, വിമർശനവുമായി മിച്ചൽ ജോൺസൺ

Rajasthan Royals: രാജസ്ഥാൻ ഇനി വീഴരുത്, വീണാൽ നഷ്ടമാവുക ടോപ് 2വിൽ എത്താനുള്ള അവസരം

Rohit Sharma: ഹാർദ്ദിക് താളം കണ്ടെത്തി, ലോകകപ്പ് ടീമിൽ ബാധ്യതയാകുക രോഹിത്?

Rohit Sharma: ഇങ്ങനെ പോയാല്‍ പണി പാളും ! അവസാന അഞ്ച് കളികളില്‍ നാലിലും രണ്ടക്കം കാണാതെ പുറത്ത്; രോഹിത്തിന്റെ ഫോം ആശങ്കയാകുന്നു

പ്ലേ ഓഫിന് ബട്ട്‌ലറില്ലെങ്കിൽ ഓപ്പണർ ഇംഗ്ലീഷ് താരം, ആരാണ് രാജസ്ഥാൻ ഒളിച്ചുവെച്ചിരിക്കുന്ന ടോം കോളർ കാഡ്മോർ

സഞ്ജുവിന് ആശ്വാസം, പ്ലേ ഓഫിൽ ഇംഗ്ലണ്ട് താരങ്ങളും വേണം, മുന്നിട്ടിറങ്ങി ബിസിസിഐ

അടുത്ത ലേഖനം
Show comments