Select Your Language

Notifications

webdunia
webdunia
webdunia
webdunia

2000 രൂപ നോട്ടുകളൂടെ അച്ചടി നിർത്തി, ഔദ്യോഗികമായി സ്ഥിരീകരിച്ച് റിസർവ് ബാങ്ക്

വാർത്തകൾ
, ബുധന്‍, 26 ഓഗസ്റ്റ് 2020 (12:35 IST)
ഡല്‍ഹി: പഴയ അഞ്ഞൂറ് ആയിram നോട്ടുകൾ നിരോധിച്ചതിന് പിന്നാലെ എറെ സുരക്ഷിതമെന്ന പെരിൽ പുറത്തിറക്കിയ 2000 രൂപ നോട്ടുകളുടെ അച്ചടി നിർത്തിവച്ചതായി ഔദ്യോഗികമായി സ്ഥിരീകരിച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. 2019-2020 സാമ്പത്തിക വർഷത്തിൽ ഒറ്റ 2000 രൂപ നോട്ട് പോലും അച്ചടിച്ചിട്ടില്ല എന്ന് ആർബിഐയുTe വാർഷിക റിപ്പോർട്ടിൽ പറയുന്നു.  
 
2018 മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ 33,632 ലക്ഷം നോട്ടുകളായിരുന്നു വിപണിയില്‍ ഉണ്ടായിരുന്നത്. 2019ല്‍ ഇത് 32,910 ലക്ഷവുമായി കുറഞ്ഞു. ഇനി ആളുകൾ ആവശ്യപ്പെടുന്ന നോട്ടുകൾ കൂടുതൽ അച്ചടിയ്ക്കാനാണ് ആർബിഐയുടെ തീരുമാനം ജനങ്ങള്‍ ഏറ്റവും കൂടുതല്‍ താൽപര്യപ്പെടുന്ന നോട്ടുകള്‍ ഏതെന്ന് കണ്ടെത്താന്‍ റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ സര്‍വ്വേ നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എല്ലാ ഫയലുകളും ഇ ഫയലുകളല്ല, 2017 വരെയുള്ളത് പേപ്പർ ഫയലുകളെന്ന് പ്രോട്ടോക്കോൾ വിഭാഗം