Select Your Language

Notifications

webdunia
webdunia
webdunia
webdunia

ചീത്ത വിളികേട്ടിട്ടും ധോണി എന്തൊരു പാവം; മഹി യുവരാജിനെ ആശ്വസിപ്പിച്ചു, രണ്ടാം ഏകദിനം നാടകീയത നിറഞ്ഞത് - വീഡിയോ കാണാം

ചീത്ത വിളികേട്ടിട്ടും ധോണി എല്ലാത്തിനും സാക്ഷിയായി; മഹി യുവരാജിനെ ആശ്വസിപ്പിച്ചു - വീഡിയോ കാണാം

Yuvraj Singh
കട്ടക് , വ്യാഴം, 19 ജനുവരി 2017 (19:45 IST)
അഞ്ചുവര്‍ഷങ്ങള്‍ക്ക് ശേഷം ഏകദിന ടീമിലേക്ക് തിരിച്ചെത്തി തകര്‍പ്പന്‍ സെഞ്ചുറി സ്വന്തമാക്കിയ യുവരാജ് സിംഗിന് കൂട്ടായി ക്രീസിലുണ്ടായിരുന്നത് മഹേന്ദ്ര സിംഗ് ധോണി. യുവിയെ ടീമില്‍ നിന്ന് അകറ്റി നിര്‍ത്തിയത് ധോണിയാണെന്ന വാര്‍ത്തകള്‍ പ്രചരിക്കുകയും യുവരാജിന്റെ പിതാവ് ഇക്കാര്യം പരസ്യമായി പറയുകയും ചെയ്‌തിരുന്നു. ധോണി നായകസ്ഥാനം ഒഴിഞ്ഞതിനാലാണ് യുവരാജിനെ ടീമിലേക്ക് തിരിച്ചു വിളിച്ചതെന്ന് അദ്ദേഹം പരമ്പരയ്‌ക്ക് മുമ്പ് വ്യക്തമാക്കിയിരുന്നു.

ഏറെ പഴി കേട്ടിട്ടും വിഷയത്തില്‍ ഒന്നും മിണ്ടാതിരുന്ന ധോണിക്കൊപ്പം നിന്നാണ് യുവരാജ് സെഞ്ചുറി നേടിയതെന്നത് അതിശയകരമാണ്. 32മത് ഓവറില്‍ സെഞ്ചുറി നേടിയ യുവരാജ് വികാരഭരിതനായിരുന്നു.

സെഞ്ചുറിക്ക് പിന്നാലെ ആകാശത്തേക്ക് കൈകള്‍ ഉയര്‍ത്തി പ്രാര്‍ഥിക്കുകയും ബാറ്റ് കൊണ്ട് നെഞ്ചിലിടിച്ച് തന്റെ സന്തോഷം അറിയിക്കുകയും ചെയ്‌തു. വികാരഭരിതനായി ധോണിക്ക് അടുത്തേക്ക് ചെന്ന യുവിയെ മുന്‍ ഇന്ത്യന്‍ നായകന്‍ അഭിനന്ദിക്കുകയും ചെയ്‌തു. വികാരഭരിതനായി കാണപ്പെട്ട യുവരാജിനെ ധോണി ആശ്വസിപ്പിക്കുകയും ചെയ്‌തു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അതിശയം മാറാതെ അമ്പയര്‍; യുവരാജ് സെഞ്ചുറിയടിച്ചത് ധോണിയുടെ സഹായത്തോടെ