Select Your Language

Notifications

webdunia
webdunia
webdunia
webdunia

കോഹ്‌ലി ജേഴ്‌സി ഊരിയപ്പോള്‍ കൈയടി, യുവരാജിന് സഹതാരങ്ങളുടെ ട്രോളും - യുവിയുടെ ഷര്‍ട്ട് ലെസ് ചിത്രം വൈറലാകുന്നു

കോഹ്‌ലി ജേഴ്‌സി ഊരിയപ്പോള്‍ കൈയടി, യുവരാജിന് സഹതാരങ്ങളുടെ ട്രോളും - യുവിയുടെ ഷര്‍ട്ട് ലെസ് ചിത്രം വൈറലാകുന്നു

Yuvraj Singh
ന്യൂഡല്‍ഹി , ശനി, 26 ഓഗസ്റ്റ് 2017 (15:07 IST)
ഇന്ത്യന്‍ ടീം ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലിയുടെ സിക്സ് പായ്ക്ക് ബോഡി പ്രദര്‍ശനം ആരാധകരെയും ക്രിക്കറ്റ് പ്രേമികളെയും ഞെട്ടിച്ചപ്പോള്‍ ഷര്‍ട്ട് ലെസ് ചിത്രവുമായി എത്തിയ യുവരാജ് സിംഗിനെ ട്രോളി ചങ്ങാതിമാര്‍.

‘മൂഡ്’ എന്ന ക്യാപ്‌ഷനോടെ യുവരാജ് ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത ഒരു ഷര്‍ട്ട് ലെസ് ചിത്രമാണ് രോഹിത് ശര്‍മ്മയുടെയും ഹര്‍ഭജന്‍ സിംഗിന്റെയും കമന്റുകള്‍ക്ക് വിധേയമായത്.

യുവി ഉദ്ദേശിക്കുന്ന ‘മൂഡ്’ എന്താണെന്ന് വ്യക്തമാക്കണമെന്നായിരുന്നു രോഹിത്തിന്റെ കമന്റ്. സല്ലു ഭായ് എന്നാണ് ഹര്‍ഭജന്‍ പോസ്‌റ്റ് ഇട്ടത്. ഇതോടെ ആരാധകര്‍ ട്രോള്‍ ഏറ്റെടുക്കുകയും കമന്റുകളുമായി എത്തുകയും ചെയ്‌തു.

ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പരയ്ക്കായുള്ള പരിശീലനത്തിനിടെയാ‍ണ് ജേഴ്സി ഊരി കോഹ്‌ലി തന്റെ സിക്സ് പായ്ക്ക് ബോഡി പ്രദര്‍ശിപ്പിച്ചത്. ഇന്ത്യന്‍ ടീമിലെ ഏറ്റവും കായികക്ഷമതയുള്ള താരമായിട്ടാണ് വിരാടിനെ എല്ലാവരും വിലയിരുത്തുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ക്യാപ്‌റ്റന്‍ ചില്ലറക്കാരനല്ല; ഒടുവില്‍ സിക്സ് പായ്ക്ക് ബോഡി പ്രദര്‍ശിപ്പിച്ച് കോഹ്‌ലി