Zimbabwe vs Sri Lanka, T20 World Cup 2026: 'വിന്‍'ബാംബ്വെ ! ശ്രീലങ്കയെയും വീഴ്ത്തി, തോല്‍വിയറിയാതെ മുന്നോട്ട്
ടോസ് ലഭിച്ച ശ്രീലങ്ക ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു
Publish Date: Thu, 19 Feb 2026 (19:24 IST)
Updated Date: Thu, 19 Feb 2026 (19:36 IST)
Zimbabwe vs Sri Lanka: ട്വന്റി 20 ലോകകപ്പില്‍ വിജയക്കുതിപ്പ് തുടര്‍ന്ന് സിംബാബ്വെ. ഗ്രൂപ്പ് ഘട്ടത്തില്‍ ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തില്‍ ആറ് വിക്കറ്റ് ജയം. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 178 റണ്‍സ് നേടിയപ്പോള്‍ മറുപടി ബാറ്റിങ്ങില്‍ മൂന്ന് പന്തുകളും ആറ് വിക്കറ്റുകളും ശേഷിക്കെ സിംബാബ്വെ ലക്ഷ്യം കണ്ടു.
ഓപ്പണര്‍ ബ്രയാന്‍ ബെന്നറ്റ് (48 പന്തില്‍ പുറത്താകാതെ 63), നായകന്‍ സിക്കന്ദര്‍ റാസ (26 പന്തില്‍ 45), തഡിവാനാഷെ മറുമാണി (26 പന്തില്‍ 34), റയാന്‍ ബേള്‍ (12 പന്തില്‍ 23) എന്നിവരാണ് സിംബാബ്വെയുടെ വിജയശില്‍പ്പികള്‍.
ടോസ് ലഭിച്ച ശ്രീലങ്ക ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. പതും നിസങ്ക (41 പന്തില്‍ 62), പവന്‍ രത്‌നായകെ (25 പന്തില്‍ 44), കുശാല്‍ പേരേര (14 പന്തില്‍ 22) എന്നിവരാണ് ശ്രീലങ്കയ്ക്കായി തിളങ്ങിയത്. സിംബാബ്വെയ്ക്കായി ബ്ലെസിങ് മുസറബാനി, ബ്രാഡ് ഇവാന്‍സ്, ഗ്രാമി ക്രിമര്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തി.
ഗ്രൂപ്പ് ഘട്ടത്തില്‍ തോല്‍വിയറിയാതെയാണ് സിംബാബ്വെ സൂപ്പര്‍ എട്ടില്‍ കയറുന്നത്. ഒമാന്‍, ഓസ്‌ട്രേലിയ എന്നീ ടീമുകളെയും സിംബാബ്വെ ഗ്രൂപ്പ് ഘട്ടത്തില്‍ തോല്‍പ്പിച്ചു. അയര്‍ലന്‍ഡിനെതിരായ മത്സരം മഴമൂലം ഉപേക്ഷിച്ചതിനാല്‍ ഒരു പോയിന്റ് ലഭിച്ചു.