Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ഇതിഹാസങ്ങളേ, എന്റെ മക്കളുടെ കൂടെ സമയം ചെലവഴിച്ചതിന് നന്ദി’; പാക് ഓപ്പണറുടെ വാക്കുകള്‍ വൈറലാകുന്നു

Team India
, വ്യാഴം, 22 ജൂണ്‍ 2017 (09:12 IST)
ഇന്ത്യന്‍ താരങ്ങളായ മഹേന്ദ്ര സിംഗ് ധോണിയേയും വിരാട് കോഹ്ലിയേയും യുവരാജ് സിംഗിനേയും പ്രശംസകൊണ്ട് മൂടി പാക് ഓപ്പണര്‍ അസഹര്‍ അലി. തന്റെ കുട്ടികളുമായി കുറേ സമയം ചെലവഴിക്കാന്‍ ഇന്ത്യയുടെ ലോകം ആരാധിക്കുന്ന വമ്പന്‍ താരങ്ങള്‍ സമയം ചെലവഴച്ചതാണ് പാക് താരത്തെ സന്തോഷിപ്പിച്ചത്. തന്റെ മക്കള്‍ക്കൊപ്പം ഇന്ത്യന്‍ താരങ്ങള്‍ നില്‍കുന്ന ഫോട്ടോയും താരം സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തു.
 
'ഇതിഹാസങ്ങളെ, എന്റെ മക്കളുടെ കൂടെ സമയം ചെലവഴിച്ചതിന് നന്ദി, അവര്‍ വളരെ സന്തുഷ്ടരാണ്' എന്നാണ് അസ്ഹര്‍ അലി തന്റെ ട്വിറ്ററില്‍ കുറിച്ചത്. ക്രിക്കറ്റ് എന്നത് ഒരു കളി മാത്രമാണെന്നും അതില്‍ ശത്രുത വളര്‍ത്തേണ്ട ഇടമല്ലെന്നും തെളിക്കുന്നതായി മാറി പാക് താരത്തിന്റെ മക്കളുമൊത്തുളള ഇന്ത്യന്‍ താരങ്ങളുടെ ഫോട്ടോ പോസിംഗ്. ധാരാളം ഇന്ത്യന്‍ ആരാധകര്‍ ഈ ട്വീററ് ഷെയര്‍ ചെയ്തിട്ടുമുണ്ട്.
 
പാകിസ്ഥാന്‍ വിജയിച്ചത് ആഘോഷത്തിന്റെ പേരില്‍ ഇന്ത്യയില്‍ വ്യാപക അറസ്റ്റ് നടക്കുന്നതിനിടെയാണ് ക്രിക്കറ്റില്‍ രാഷ്ട്രീയമൊന്നും കലര്‍ത്തരുതെന്ന് സൂചിപ്പിക്കുന്ന ഈ ചിത്രങ്ങള്‍ വൈറലായത്. നേരത്തെ മഹേന്ദ്ര സിംഗ് ധോണി പാക് നായകന്‍ സര്‍ഫറാസ് അഹമ്മദിന്റെ മകന്‍ 'അബ്ദുല്ലയുമൊത്ത് നില്‍ക്കുന്ന ചിത്രം ഏറെ വൈറലായിരുന്നു. ചാമ്പ്യന്‍സ് ലീഗിലെ തോല്‍വിയ്ക്ക് ശേഷം പാക് താരങ്ങളുമായി കോഹ്ലിയടക്കമുളള താരങ്ങള്‍ സൗഹൃദം പങ്കിടുന്ന കാഴ്ച്ചയും വൈറലായിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കുബ്ലെ തെറിച്ചു, ഇനി ടീമില്‍ നിന്നും പുറത്താകുന്നത് രണ്ട് പുലികള്‍: മുന്‍ ക്യാപ്‌റ്റന്റെ നിര്‍ദേശം സെലക്ടര്‍മാര്‍ പരിഗണിച്ചേക്കും