Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഏകദിന ക്രിക്കറ്റില്‍ ലോകറെക്കോര്‍ഡ് നേട്ടത്തോടെ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി !

ഏകദിന കരിയറില്‍ പുതിയ നാഴികക്കല്ല് പിന്നിടാനൊരുങ്ങി ഇന്ത്യന്‍ നായകന്‍

ഏകദിന ക്രിക്കറ്റില്‍ ലോകറെക്കോര്‍ഡ് നേട്ടത്തോടെ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി !
, ഞായര്‍, 22 ഒക്‌ടോബര്‍ 2017 (11:02 IST)
ഞായറാഴ്ച്ച ന്യൂസിലാന്‍ഡിനെതിരായ മത്സരത്തോടെ ഏകദിനത്തില്‍ 200 മത്സരങ്ങള്‍ പൂര്‍ത്തിയാക്കുന്ന ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിയെ കാത്തിരിക്കുന്നത് അപൂര്‍വ്വ റെക്കോര്‍ഡ്. ഈ മത്സരത്തില്‍ പൂജ്യത്തിന് പുറത്തായാലും 200 മത്സരങ്ങളില്‍ കൂടുതല്‍ റണ്‍സ് നേടിയ താരമെന്ന റെക്കോര്‍ഡാണ് കോഹ്ലിയുടെ പേരിലാകുക.
 
200 ഏകദിനങ്ങളില്‍ നിന്ന് 8,621 റണ്‍സ് നേടിയ ഡിവില്ലേഴ്സിന്‍റെ പേരിലാണ് നിലവിലെ റെക്കോര്‍ഡ്. എന്നാല്‍ 199 മത്സരങ്ങളില്‍ നിന്നായി 8,767 റണ്‍സാണ് ഇന്ത്യന്‍ നായകന്റെ പേരിലുള്ളത്. ലോകക്രിക്കറ്റിലെ റണ്‍‌വേട്ടയില്‍ രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ള ഇന്ത്യന്‍ ഇതിഹാസങ്ങളായ ഗാംഗുലിയെയും സച്ചിനെയും കോഹ്ലി മറികടന്നാല്‍ അതും മറ്റൊരു നാഴികക്കല്ലാകും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വിക്കറ്റ് വേട്ടയില്‍ കുംബ്ലെയെ മറികടക്കുമോ ?; തകര്‍പ്പന്‍ മറുപടിയുമായി അശ്വിന്‍