ഓസ്‌ട്രേലിയന്‍ ബാറ്റിങ്ങിനെ പരിഹസിച്ച് ഹര്‍ഭജന്‍ സിങ് !
ഓസ്‌ട്രേലിയന്‍ ബാറ്റിങ്ങിനെ പരിഹസിച്ച് ഹര്‍ഭജന്‍ സിങ് രംഗത്ത് !
ഓസ്‌ട്രേലിയയെ പരിഹസിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹര്‍ഭജന്. കളിക്കളത്തിലുള്ളപ്പോള്‍ ഓസ്‌ട്രേലിയയുമായി ഏറ്റവുമധികം വാക്കുതര്‍ക്കത്തിലേര്‍പ്പെട്ട താരമാണ് ഹര്‍ഭജന്‍. ഇന്ത്യയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ തോല്‍വിയാണ് ഹര്‍ഭജന്റെ പരിഹാസത്തിന് കാരണം.
ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീം വിരമിച്ച കളിക്കാരന്‍ മൈക്കിള്‍ ക്ലര്‍ക്കിനെ തിരികെ വിളിക്കണമെന്നാണ് ഹര്‍ഭജന്‍ പറയുന്നത്. ഓസ്‌ട്രേലിയ ഇപ്പോള്‍ ബാറ്റ്‌സ്മാന്‍മാരെ ഉണ്ടാക്കുന്നില്ലെന്നും താരം പറഞ്ഞു. അതേസമയം ഹര്‍ഭജന്റെ ഈ പരിഹാസത്തിന് ഓസ്‌ട്രേലിയ അടുത്തതവണ മറുപടി നല്‍കുമോ? എന്ന പ്രതീക്ഷയിലാണ് ആരാധകര്‍.