Select Your Language

Notifications

webdunia
webdunia
webdunia
webdunia

കുംബ്ലെയെ പുറത്താക്കിയ കോഹ്ലി ഒരുനാള്‍ തനിക്കു പറ്റിയ തെറ്റ് തിരിച്ചറിയും; തുറന്നടിച്ച് മുന്‍ നായകന്‍

ഇന്ത്യന്‍ ടീം ലോകതോല്‍വികളുടെ കൂട്ടമാണെന്ന് മുന്‍ നായകന്‍

കുംബ്ലെയെ പുറത്താക്കിയ കോഹ്ലി ഒരുനാള്‍ തനിക്കു പറ്റിയ തെറ്റ് തിരിച്ചറിയും; തുറന്നടിച്ച് മുന്‍ നായകന്‍
മുംബൈ , തിങ്കള്‍, 26 ജൂണ്‍ 2017 (10:07 IST)
വിരാട് കോഹ്‌ലി-അനില്‍ കുംബ്ലെ പോരില്‍ പ്രതികരണവുമായി നിരവധിപേരാണ് ഇപ്പോളും രംഗത്തെത്തുന്നത്. ഇപ്പോഴിതാ രൂക്ഷവിമര്‍ശനവുമായി മുന്‍ നായകന്‍ കൂടിയായ അജിത് വഡേര്‍ക്കര്‍ രംഗത്തെത്തിയിരിക്കുന്നു. കുംബ്ലെയുമായുള്ള പ്രശ്‌നം ഇന്ത്യന്‍ നായകന്‍ കൈകാര്യം ചെയ്ത രീതി ശരിയായില്ല. നിലവിലെ  ഇന്ത്യന്‍ ടീം തോറ്റവരുടെ കൂട്ടമാണെന്നും അജിത് പ്രതികരിച്ചു. 
 
മാന്യതയും മഹത്വവും ഒന്നിച്ചാണ് ഉണ്ടാകുക. എന്നാല്‍ ഇന്ത്യന്‍ നായകന്റെ കാര്യത്തില്‍ ഇത് നേരെ തിരിച്ചാണ്. അനിലിനെ പോലൊരു കോച്ചിനെ കിട്ടാന്‍ കോഹ്ലി അനുഗ്രഹീതനായിരിക്കണം. അച്ചടക്കകാരന്‍ ആയതു കൊണ്ട് മോശം കോച്ചാണെന്ന അര്‍ത്ഥമില്ല. വിരാട് ഉടനെ തന്നെ തന്റെ തെറ്റ് മനസിലാക്കുമെന്ന് എനിക്കുറപ്പുണ്ട്. ഒരു വര്‍ഷം കൊണ്ട് കോഹ്‌ലിയ്‌ക്കെങ്ങനെ തന്റെ അഭിപ്രായം മാറ്റാന്‍ കഴിയും. ഇന്ത്യ നന്നായി കളിക്കുന്നുണ്ടായിരുന്നു. പിന്നെന്തിനാണ്  ഈ വിവാദമുണ്ടാക്കിയത്? അദ്ദേഹത്തിന്റെ പക്വതയില്ലായ്മയാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും അജിത് പറയുന്നു.
 
കുംബ്ലെ തന്നെയാണ് ഈ ജോലിയ്ക്ക് ഏറ്റവും ഉചിതനായ വ്യക്തിയെന്നും മുന്‍ നായകന്‍ പറയുന്നു. ഇന്ത്യന്‍ ടീമിന്റെ കഴിഞ്ഞ ക്കാലങ്ങളിലെ പ്രകടനം നോക്കിയാല്‍ അതു മനസിലാകുമെന്നും അദ്ദേഹം വ്യക്തമാക്കി. താന്‍ പരിശീലകനായിരുന്ന കാലത്ത് കുംബ്ലെ ടീമിലുണ്ടായിരുന്നു. അന്നും വളരെ അടുക്കും ചിട്ടയുമുള്ളവനായിരുന്നു കുംബ്ലെ. കളിയെ ഭ്രാന്തമായി കാണുന്ന കുംബ്ലെയെ ഇത്തരത്തില്‍ പുറത്തേക്ക് നയിച്ച ഇന്ത്യന്‍ ടീം ലോകതോല്‍വികളുടെ കൂട്ടമാണെന്നും അജിത് കൂട്ടിച്ചേര്‍ത്തു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രണ്ടാം ഏകദിനം: വിന്‍ഡീസിനെതിരെ ത്രസിപ്പിക്കുന്ന ജയവുമായി ഇന്ത്യ