Select Your Language

Notifications

webdunia
webdunia
webdunia
webdunia

കുംബ്ലെയ്ക്ക് പകരക്കാരനാവാന്‍ രവി ശാസ്ത്രി, പരിശീലകനാകാന്‍ ശാസ്ത്രി അപേക്ഷ നല്‍കിയേക്കും

Anil Kumble
ന്യൂഡല്‍ഹി , ചൊവ്വ, 27 ജൂണ്‍ 2017 (21:27 IST)
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ പരിശീലക സ്ഥാനത്തേക്ക് രവി ശാസ്ത്രി എത്താന്‍ സാധ്യത. ശാസ്ത്രി പരിശീലക സ്ഥാനത്തേക്ക് അപേക്ഷ നല്‍കിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
 
ഇക്കാര്യം രവിശാസ്ത്രി തന്നെ സ്ഥിരീകരിച്ചിട്ടുമുണ്ട്. വിരാട് കോഹ്‌ലിയോട് ഏറ്റവും നല്ല അടുപ്പം പുലര്‍ത്തുന്നു എന്നതുകൊണ്ടുതന്നെ രവി ശാസ്ത്രിക്കുതന്നെയാണ് ഇപ്പോഴത്തെ സാഹചര്യത്തില്‍ ഏറ്റവും സാധ്യത കൂടുതല്‍.
 
സച്ചിന്‍ ടെണ്ടുല്‍ക്കര്‍, സൌരവ് ഗാംഗുലി, വി വി എസ് ലക്‍ഷ്മണ്‍ എന്നിവരടങ്ങുന്ന ക്രിക്കറ്റ് ഉപദേശക സമിതിക്കും രവി ശാസ്ത്രി പ്രിയങ്കരനാണ്. മുന്‍ ഇന്ത്യന്‍ ക്യാപ്ടന്‍ എന്ന നിലയിലും ഇന്ത്യന്‍ ടീമിന്‍റെ പരിശീലകനാകാന്‍ യോഗ്യനാണ് രവി ശാസ്ത്രി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

‘ചാമ്പ്യന്‍സ് ട്രോഫി കഴിഞ്ഞത് അറിഞ്ഞില്ലേ ?’; വിന്‍ഡീസിനെതിരെ യുവരാജിന് പറ്റിയ അബദ്ധം വൈറലാകുന്നു !