കോഹ്‌ലിക്കരുത്തില്‍ ഇന്ത്യയ്ക്ക് 8 വിക്കറ്റിന്റെ ത്രസിപ്പിക്കുന്ന ജയം; പരമ്പര

വെസ്റ്റ് ഇന്‍ഡീസിനെ പൊളിച്ചടുക്കി ഇന്ത്യയ്ക്ക് 8 വിക്കറ്റ് ജയം

Webdunia
വെള്ളി, 7 ജൂലൈ 2017 (08:41 IST)
വിമര്‍ശകരുടെ വായടിപ്പിച്ച് നായകന്‍ വിരാട് കോഹ്ലി നേടിയ സെഞ്ചുറിയുടെ കരുത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരത്തില്‍ ഇന്ത്യക്ക് ജയം. വിന്‍ഡീസ് ഉയര്‍ത്തിയ 206 റണ്‍സ് എന്ന വിജയലക്ഷ്യം 79 പന്തും എട്ടു വിക്കറ്റും ബാക്കി നിര്‍ത്തിയാണ് ഇന്ത്യ മറികടന്നത്. 111 റണ്‍സുമായി പുറത്താകാതെ നിന്ന നായകന്‍ കോഹ്ലിയും അര്‍ധസെഞ്ചുറി നേടിയ ദിനേശ് കാര്‍ത്തിക്കുമാണ് ഇന്ത്യന്‍ ജയം അനായാസമാക്കിയത്. ജയത്തോടെ അഞ്ച് മത്സര പരമ്പര ഇന്ത്യ 3-1ന് സ്വന്തമാക്കുകയും ചെയ്തു. 
 
അഞ്ചാം ഏകദിനത്തിൽ ആദ്യം ബാറ്റു ചെയ്ത വെസ്റ്റ് ഇൻഡീസിനെ മുഹമ്മദ് ഷമിയും ഉമേഷ് യാദവും ചേർന്നാണ് 50 ഓവറിൽ ഒൻപതിന് 205ൽ ഒതുക്കിയത്. ഓപ്പണർ കൈൽ ഹോപിന്റെ (46) ഇന്നിങ്സും വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ഷായ് ഹോപ് നേടിയ അർധസെഞ്ചുറിയും (51) ആണ് വിൻഡീസിനെ ഈ നിലയിലെത്തിച്ചത്. 48ന് നാലുവിക്കറ്റ് വീഴ്ത്തിയ ഷമിയും 53ന് മൂന്നുവിക്കറ്റ് സ്വന്തമാക്കിയ ഉമേഷ് യാദവുമാണ് വിന്‍ഡീസിനെ തകര്‍ച്ചയിലേക്ക് തള്ളിവിട്ടത്. ജഡേജ രണ്ടും പാണ്ഡ്യ, കേദാർ ജാദവ് എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി. 

വായിക്കുക

സഞ്ജുവല്ല കളിക്കേണ്ടത്, അടുത്ത മത്സരങ്ങളിലും ജിതേഷിന് അവസരം നൽകണം: ഇർഫാൻ പത്താൻ

Sanju Samson: 'സഞ്ജുവോ ഏത് സഞ്ജു?' ഇന്നും ജിതേഷിനു അവസരം, ടീമില്‍ മാറ്റമില്ല

രോഹിത്തിന്റെയും കോലിയുടെയും നിലവാരത്തിലാണ് ഇന്ത്യ ഗില്ലിനെ കാണുന്നത്, സഞ്ജുവിനോട് ചെയ്യുന്നത് അനീതിയെന്ന് ദക്ഷിണാഫ്രിക്കന്‍ ഇതിഹാസം

ഗില്ലിനെയാണ് പരിഗണിക്കുന്നതെങ്കിൽ സഞ്ജുവിന് മധ്യനിരയിൽ സ്ഥാനം കൊടുക്കുന്നതിൽ അർഥമില്ല, തുറന്ന് പറഞ്ഞ് കെകെആർ മുൻ ടീം ഡയറക്ടർ

സുഹൃത്തെന്നാൽ ഇങ്ങനെ വേണം, മോശം സമയത്ത് സ്മൃതിക്കൊപ്പം നിൽക്കണം, ബിബിഎൽ കളിക്കാനില്ലെന്ന് ജെമീമ റോഡ്രിഗസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

Suryakumar Yadav: 'ടോസ് ഇടാന്‍ വരുന്നു പോകുന്നു, ബാറ്റിങ്ങിനു വന്നുപോകുന്നത് അതിലും വേഗത്തില്‍'; തിളക്കമില്ലാതെ സൂര്യ

Shubman Gill: കണ്ടു മോനെ രണ്ടക്കം ! മുക്കിമൂളി 28 റണ്‍സ്, ഗില്ലിനു തുടരാന്‍ ഇതുപോതും

Sanju Samson: തുടരുന്നു ഒഴിവാക്കല്‍; ഗില്ലിനു വീണ്ടും അവസരം, സഞ്ജു ബെഞ്ചില്‍ തന്നെ

Chennai Super Kings : ബാറ്റിങ്ങ് സെറ്റാണ്, ഫിനിഷിങ് റോളിലും ബൗളിങ്ങിലും ശ്രദ്ധ വെയ്ക്കാൻ ചെന്നൈ, ആരെ ടീമിലെത്തിക്കും

IPL Mini Auction 2026: നേട്ടം കൊയ്യാൻ വിഗ്നേഷ്, മിനി താരലേലത്തിൽ 12 മലയാളി താരങ്ങൾ

അടുത്ത ലേഖനം
Show comments