Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഗംഭീറിന്റെ കാര്യം സ്വാഹ, തിരിച്ചുവരവില്‍ ഇത്തരത്തിലൊരു പണി കിട്ടുമെന്ന് താരം പ്രതീക്ഷിച്ചില്ല - ഒടുവില്‍ തീരുമാനമായി!

ഗംഭീറിന്റെ കാര്യം സ്വാഹ, തിരിച്ചുവരവില്‍ ഇത്തരത്തിലൊരു പണി കിട്ടുമെന്ന് താരം പ്രതീക്ഷിച്ചില്ല - ഒടുവില്‍ തീരുമാനമായി!
ന്യൂഡൽഹി , ചൊവ്വ, 22 നവം‌ബര്‍ 2016 (19:48 IST)
മോശം ഫോമിനെത്തുടര്‍ന്ന് ഇംഗ്ലണ്ടിനെതിരായ ശേഷിക്കുന്ന മൂന്നു ടെസ്‌റ്റുകളില്‍ നിന്ന് ഗൗതം ഗംഭീറിനെ ഒഴിവാക്കി. ഗംഭീറിനു പകരം പേസ് ബൗളർ ഭുവനേശ്വർ കുമാറിനെ ടീമിൽ ഉൾപ്പെടുത്തിയപ്പോള്‍ കെഎൽ രാഹുല്‍ ടീമില്‍ സ്ഥനമുറപ്പിച്ചു.

ഇംഗ്ലണ്ടിനെതിരായ അടുത്ത മൂന്ന് ടെസ്‌റ്റുകളിലും മുരളി വിജയ്‌ക്കൊപ്പം രാഹുലായിരിക്കും ഓപ്പണ്‍ ചെയ്യുക. രണ്ടാം ടെസ്റ്റിൽനിന്ന് ഒഴിവാക്കിയ അമിത് മിശ്രയെ നാലാം സ്പിന്നറായി ടീമിൽ നിലനിർത്തി. അതേസമയം, കരുൺ നായർ, ഹാർദിക് പാണ്ഡ്യ എന്നിവർക്ക് ഇതേവരെ അവസരം ലഭിച്ചിട്ടില്ല.

ഗംഭീറിനെ ഒഴിവാക്കിയത് സെലക്‍ടര്‍മാര്‍ ആണെങ്കിലും അദ്ദേഹം രാജ്കോട്ട് ടെസ്‌റ്റില്‍ പരാജയമായിരുന്നു. പ്രതീക്ഷയോടെ ടീമിലേക്ക് തിരിച്ചു വിളിച്ച ഗംഭീറിന്റെ പ്രകടനത്തില്‍ നായകന്‍ വിരാട് കോഹ്‌ലിയും നിരാശനായിരുന്നു എന്ന് സൂചനയുണ്ട്.
മൊഹാലി, മുംബൈ, ചെന്നൈ എന്നിവിടങ്ങളിലാണ് ഇംഗ്ലണ്ടിനെതിരായ ബാക്കി മൂന്നു ടെസ്റ്റുകൾ നടക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കുക്കിനെ പുറത്താക്കാനുള്ള തന്ത്രം എന്റേതല്ലായിരുന്നു; ഇംഗ്ലണ്ടിനെ ഞെട്ടിച്ച ഫീല്‍ഡ് ഒരുക്കിയതാരെന്ന് കോഹ്‌ലി വ്യക്തമാക്കി