Nitish Rana: ബുദ്ധിയുള്ള ആരെങ്കിലും ഇങ്ങനെയൊരു മണ്ടത്തരം ചെയ്യുമോ? തല്ല് വാങ്ങിക്കൂട്ടി നിതീഷ് റാണ

ആദ്യ ഓവര്‍ എറിയാനുള്ള തീരുമാനം മോശമായിപ്പോയെന്നാണ് ക്രിക്കറ്റ് വിദഗ്ധരും പറയുന്നത്

Webdunia
വെള്ളി, 12 മെയ് 2023 (11:16 IST)
Nitish Rana: രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തിലെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് നായകന്‍ നിതീഷ് റാണയുടെ മണ്ടത്തരത്തെ ട്രോളി സോഷ്യല്‍ മീഡിയ. രാജസ്ഥാന്റെ ഇന്നിങ്‌സിലെ ആദ്യ ഓവര്‍ എറിയാനുള്ള നിതീഷിന്റെ തീരുമാനം എന്തൊരു മണ്ടത്തരമാണെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. പവര്‍പ്ലേയില്‍ ഏറ്റവും അപകടകാരികളായ ജോസ് ബട്‌ലര്‍-യഷ്വസി ജയ്‌സ്വാള്‍ സഖ്യം ക്രീസില്‍ ഉള്ളപ്പോള്‍ ആരെങ്കിലും ഇങ്ങനെയൊരു തീരുമാനമെടുക്കുമോ എന്നും ആരാധകര്‍ ചോദിക്കുന്നു. 
 
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്തയ്ക്ക് വെറും 149 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. നിതീഷ് റാണ എറിഞ്ഞ ആദ്യ ഓവറില്‍ തന്നെ രാജസ്ഥാന്‍ കാര്യങ്ങള്‍ തങ്ങളുടെ വരുതിയിലാക്കി. രണ്ട് സിക്‌സും മൂന്ന് ഫോറും സഹിതം 26 റണ്‍സാണ് ആദ്യ ഓവറില്‍ നിതീഷ് റാണ വിട്ടുകൊടുത്തത്. സുനില്‍ നരെയ്ന്‍, വരുണ്‍ ചക്രവര്‍ത്തി, സുയാഷ് ശര്‍മ തുടങ്ങിയ സ്പിന്നര്‍മാര്‍ ഉണ്ടായിരിക്കെയാണ് പാര്‍ട് ടൈം ബൗളര്‍ മാത്രമായ റാണ ആദ്യ ഓവര്‍ എറിയാന്‍ തീരുമാനിച്ചത്. ജയ്‌സ്വാളിന്റെ ബാറ്റിന്റെ ചൂടറിഞ്ഞ റാണ പിന്നീട് പന്തെറിയാന്‍ എത്തിയില്ല. 
 
ആദ്യ ഓവര്‍ എറിയാനുള്ള തീരുമാനം മോശമായിപ്പോയെന്നാണ് ക്രിക്കറ്റ് വിദഗ്ധരും പറയുന്നത്. ആദ്യ ഓവറില്‍ തന്നെ രാജസ്ഥാന് മൊമന്റം സമ്മാനിക്കുകയാണ് കൊല്‍ക്കത്ത നായകന്‍ ചെയ്തത്. നരെയ്‌നോ വരുണ്‍ ചക്രവര്‍ത്തിയോ ആദ്യ ഓവര്‍ എറിഞ്ഞ് ഒരു വിക്കറ്റ് നഷ്ടമായിരുന്നെങ്കില്‍ കൊല്‍ക്കത്തയ്ക്ക് പിന്നീട് പൊരുതി നോക്കാനെങ്കിലും സാധിക്കുമായിരുന്നെന്നും ആരാധകര്‍ അഭിപ്രായപ്പെടുന്നു. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സഞ്ജുവല്ല കളിക്കേണ്ടത്, അടുത്ത മത്സരങ്ങളിലും ജിതേഷിന് അവസരം നൽകണം: ഇർഫാൻ പത്താൻ

Sanju Samson: 'സഞ്ജുവോ ഏത് സഞ്ജു?' ഇന്നും ജിതേഷിനു അവസരം, ടീമില്‍ മാറ്റമില്ല

രോഹിത്തിന്റെയും കോലിയുടെയും നിലവാരത്തിലാണ് ഇന്ത്യ ഗില്ലിനെ കാണുന്നത്, സഞ്ജുവിനോട് ചെയ്യുന്നത് അനീതിയെന്ന് ദക്ഷിണാഫ്രിക്കന്‍ ഇതിഹാസം

ഗില്ലിനെയാണ് പരിഗണിക്കുന്നതെങ്കിൽ സഞ്ജുവിന് മധ്യനിരയിൽ സ്ഥാനം കൊടുക്കുന്നതിൽ അർഥമില്ല, തുറന്ന് പറഞ്ഞ് കെകെആർ മുൻ ടീം ഡയറക്ടർ

സുഹൃത്തെന്നാൽ ഇങ്ങനെ വേണം, മോശം സമയത്ത് സ്മൃതിക്കൊപ്പം നിൽക്കണം, ബിബിഎൽ കളിക്കാനില്ലെന്ന് ജെമീമ റോഡ്രിഗസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഫൈനലീസിമ: ലോകം കാത്തിരിക്കുന്ന മെസ്സി- യമാൽ പോരാട്ടം 2026 മാർച്ച് 27ന്

Super League Kerala : സൂപ്പർ ലീഗ് കേരള കിരീടം ആരുയർത്തും?, കണ്ണൂരും തൃശൂരും നേർക്കുനേർ

India vs South Africa, 5th T20I: സഞ്ജു സാംസണ്‍ കളിക്കും, അവസാന ടി20 ഇന്ന്

പരിശീലനത്തിനിടെ ഗില്ലിന് പരിക്ക്, അവസാന ടി20യിൽ സഞ്ജു ഓപ്പണറായേക്കും

ഇന്ത്യ–ദക്ഷിണാഫ്രിക്ക ടി20 പരമ്പര: വേദി തിരഞ്ഞെടുപ്പിൽ ബിസിസിഐയെ രൂക്ഷമായി വിമർശിച്ച് ശശി തരൂർ

അടുത്ത ലേഖനം
Show comments