Select Your Language

Notifications

webdunia
webdunia
webdunia
webdunia

പത്തുകോടി രൂപയുടെ ചിയർ ലീഡർ, സേവാഗിന്റെ പരിഹാസത്തിന് മറുപടിയുമായി മാക്സ്‌വെൽ

പത്തുകോടി രൂപയുടെ ചിയർ ലീഡർ, സേവാഗിന്റെ പരിഹാസത്തിന് മറുപടിയുമായി മാക്സ്‌വെൽ
, വെള്ളി, 20 നവം‌ബര്‍ 2020 (13:43 IST)
മുൻ ഇന്ത്യൻ താരം സേവാഗ് തനിയ്ക്കെതിരെ നടത്തിയ പരാമർശത്തിനും പരിഹാസത്തിനും മറുപടിയുമായി ഐപിഎലിൽ പഞ്ചാബിന്റെ ഓസ്ട്രേലിയൻ ഓൾറൗണ്ടറായ ഗ്ലെൻ മാക്സ്‌വെൽ. തന്നോടുള്ള കടുത്ത അതൃപ്തിയാണ് വീരേന്ദ്ര സേവാഗ് വെളിപ്പെടുത്തിയത് എന്നും അത്തരം പ്രതികരണങ്ങളോടെ മാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കാൻ അദ്ദേഹത്തിന് സാധിച്ചു എന്നുമായിരുന്നു ഗ്ലെൻ‌ മാക്സ്‌വെലിന്റെ മറുപടി. ഐപിഎൽ 13 ആം സീസണിൽ മാക്സ്‌വെലിന്റെ പ്രകടനം മുൻനിർത്തി പത്തുകോടി രൂപയുടെ ചിയർ ലീഡർ എന്നായിരുന്നു താരത്തിനെതിരെ വിരേന്ദ്ര സേവാഗിന്റെ പരിഹാസം.
 
ഇത്ര വാലിയ തുക നൽകി എന്തിനാണ് മാക്സ്‌വെലിനെ ഫ്രാഞ്ചൈസികൾ സ്വന്തമാക്കിയതെന്ന് മനസിലാകുന്നില്ല എന്നും സേവാഗ് പറഞ്ഞിരുന്നു. 'എന്നോടുള്ള കടുത്ത അതൃപ്തി മാധ്യമങ്ങൾക്ക് മുന്നിൽ തുറന്നുവെളിപ്പെടുത്തുകയാണ് വീരു ചെയ്തത്. അതില്‍ എനിക്ക് ഒരു പ്രശ്നവുമില്ല. ഇഷ്ടമുള്ളത് അദ്ദേഹത്തിന് പറയാം. അത്തരം പരാമർശങ്ങൾകൊണ്ട് അദ്ദേഹം മാധ്യമങ്ങളിൽ നിറഞ്ഞുനിന്നു. അതിലും പ്രശ്നമില്ല. ഞാന്‍ അവയെല്ലാം നേരിട്ട് മുന്നോട്ട് പോവും. പക്ഷേ സംശയത്തോടെ മാത്രമേ ഇനി സെവാഗിനെ നോക്കി കാണു' മാക്സ്‌വെൽ പറഞ്ഞു.
 
10 കൊടിയിലധികം രൂപയ്ക്കാണ് മാക്സ്‌വെലിനെ കിങ്സ് ഇലവൻ പഞ്ചാബ് സ്വന്തമാക്കിയത്. എന്നാൽ ടൂർണമെന്റിൽ ഒരിയ്ക്കൽപോലും മികച്ച പ്രകടനം പുറത്തെടുക്കാൻ താരത്തിനായില്ല. ഇതോടെ വലിയ വിമർശനം തന്നെ താരം നേരിട്ടു. ഏറെ പ്രതിക്ഷയർപ്പിച്ച മാക്സ്‌വെൽ കാര്യമായ സംഭാവനകൾ നൽകാതെ വന്നത് പഞ്ചാബ് ബാറ്റിങ് നിരയ്ക്ക് വലിയ തിരച്ചടിയായി. ഗെയ്‌ൽ എത്തിയതോടെയാണ് പഞ്ചാബ് തുടർച്ചയായ പരാജയങ്ങളിൽനിന്നും കരകയറിയത്. മികച്ച പ്രകടനം നടത്താനായില്ല എങ്കിലും മാക്സ്‌വെലിനെ തള്ളിപ്പറയാൻ നായകൻ കെഎൽ രാഹുൽ തയ്യാറായിരുന്നില്ല. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

360 പോയന്റുള്ള ഇന്ത്യയെ മറികടന്ന് വെറും 296 പോയന്റുമായി ഓസ്ട്രേലിയ ഒന്നാമത്; ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയന്റ് സമ്പ്രദായത്തിൽ മാറ്റം വരുത്തി ഐസിസി