Select Your Language

Notifications

webdunia
webdunia
webdunia
webdunia

ലോക ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മോശം പന്തുമായി ഓസീസ് താരം - വീഡിയോ

ലോക ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മോശം പന്തുമായി ഓസീസ് താരം പാറ്റ് കുമ്മിന്‍സ്.

Pat Cummins
ധാക്ക , ബുധന്‍, 30 ഓഗസ്റ്റ് 2017 (10:05 IST)
ലോക ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മോശം പന്തുമായി ഓസീസ് താരം പാറ്റ് കുമ്മിന്‍സ്. ബംഗ്ലാദേശിനെതിരായ ടെസ്റ്റിന്റെ ആദ്യ ദിനമായിരുന്നു ക്രിക്കറ്റ് ലോകത്തെയാകമാനം ചിരിപ്പിച്ച ബൗളിംഗ് പ്രകടനം കുമ്മിന്‍സ് കാഴ്ചവച്ചത്.  
 
തീപാറുന്ന തരത്തില്‍ പന്തെറിയുമെന്ന പ്രതീക്ഷയോടെ എത്തിയ കുമ്മിന്‍സിന് പന്തിന്റെ ഗ്രിപ്പ് നഷ്ടപ്പെട്ടു. അതോടെ പന്ത് പിച്ച് ചെയ്ത് വായുവില്‍ പൊന്തിപ്പോവുകയായിരുന്നു. പോയന്റില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന താരത്തിന്റെ കയ്യിലായിരുന്നു പന്ത് ചെന്നെത്തിയത്.
 
അതേസമയം, വായുവില്‍ അപ്രതീക്ഷിതമായ ഉയരത്തല്‍ പൊന്തിയ പന്തിന് നോബോള്‍ വിളിക്കണോ അതോ ഡെഡ് ബോള്‍ വിളിക്കണോ എന്ന സംശയത്തില്‍ അമ്പയര്‍മാരും അല്‍പ്പ നേരം ചിന്തിച്ചിരുന്നു. പിന്നീടാണ് നോബോള്‍ വിളിക്കാന്‍ അവര്‍ തീരുമാനിച്ചത്.
 
വീഡിയോ കാണാം:  

 


Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അനുഷ്‌കയില്ലെങ്കിലും കുഴപ്പമില്ല; കോഹ്‌ലിയുടെ ഡാന്‍‌സിനൊപ്പം ചുവടുവച്ചത് മറ്റൊരു സുന്ദരിക്കുട്ടി