Select Your Language

Notifications

webdunia
webdunia
webdunia
webdunia

വീണ്ടും ഓസ്ട്രേലിയൻ ദുരന്തം; ചാംപ്യന്‍സ് ട്രോഫിയില്‍ നിന്ന് പുറത്ത്, ബംഗ്ലാദേശ് സെമിയിൽ !

ചാംപ്യന്‍സ് ട്രോഫിയില്‍ നിന്ന് ഓസീസ് പുറത്ത്

വീണ്ടും ഓസ്ട്രേലിയൻ ദുരന്തം; ചാംപ്യന്‍സ് ട്രോഫിയില്‍ നിന്ന് പുറത്ത്,  ബംഗ്ലാദേശ് സെമിയിൽ !
ലണ്ടൻ , ഞായര്‍, 11 ജൂണ്‍ 2017 (10:53 IST)
ഐ സി സി ചാമ്പ്യൻസ് ട്രോഫിയിൽ നിന്നും ലോകചാമ്പ്യന്മാരായ ഓസ്ട്രേലിയ പുറത്ത്. സെമിപ്രവേശന്നത്തിന് ജയം അനിവാര്യമായ മത്സരത്തിൽ ആതിഥേയരായ ഇംഗ്ലണ്ടിനോട് തോല്‍‌വി ഏറ്റുവാങ്ങിയാണ് ഓസ്ട്രേലിയ പുറത്തായത്. മഴ തടസ്സപ്പെടുത്തിയ ഈ മത്സരത്തിലും ഡക്​വർത്ത്​-ലൂയിസ്​നിയമപ്രകാരമായിരുന്നു ഇംഗ്ലണ്ടിന്റെ​ 40 റൺസ്​ജയം.
 
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യേണ്ടി വന്ന ഓസ്ട്രേലിയ 9 വിക്കറ്റിന് 277 റൺസാണ് അടിച്ചത്. ആരോൺ ഫിഞ്ച് 68, സ്റ്റീവ് സ്മിത്ത് 56, ഹെഡ് 71 എന്നിവരായിരുന്നു ഓസ്ട്രേലിയയുടെ പ്രധാന സ്കോറർമാർ. 27 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ 161 റൺസിലെത്തിയ അവർക്ക് പിന്നീടുളള 23 ഓവറിൽ വെറും 114 റൺസ് മാത്രമേ എടുക്കാൻ പറ്റിയുള്ളൂ. ഇംഗ്ലണ്ടിന് വേണ്ടി വുഡും റഷീദും 4 വിക്കറ്റ് വീതം വീഴ്ത്തി.
 
ടൂര്‍ണമെന്റില്‍ നിന്നും ഓസ്ട്രേലിയ പുറത്തായതോടെ ബംഗ്ലാദേശിനാണ് ലോട്ടറിയടിച്ചത്. കഴിഞ്ഞ മത്സരത്തില്‍ ന്യൂസിലാൻഡിനോട് ജയിച്ച ബംഗ്ലാദേശ് മൂന്ന് പോയിന്റുമായി ചാമ്പ്യൻസ് ട്രോഫിയുടെ സെമിഫൈനലിലെത്തി. മൂന്ന് കളിയിൽ മൂന്ന് ജയവുമായി ഇംഗ്ലണ്ടും സെമി കളിക്കും. ഗ്രൂപ്പ് ബിയിൽ മൂന്നാം സ്ഥാനത്തുള്ള ഓസ്ട്രേലിയയ്ക്ക് രണ്ടും നാലാം സ്ഥാനത്തുള്ള ന്യൂസിലാൻഡിന് ഒരു പോയിന്റുമാണുള്ളത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ത്രിമൂര്‍ത്തികള്‍ കോഹ്‌ലിക്ക് എട്ടിന്റെ പണി നല്‍കും; ഈ പോരില്‍ രാജാവ് കീഴടങ്ങിയേക്കും