Select Your Language

Notifications

webdunia
webdunia
webdunia
webdunia

സച്ചിനെയല്ല, ദ്രാവിഡിനെയായിരുന്നു എനിക്ക് പേടി: അക്‍തര്‍

സച്ചിനെയല്ല, ദ്രാവിഡിനെയായിരുന്നു എനിക്ക് പേടി: അക്‍തര്‍
, വ്യാഴം, 13 ഓഗസ്റ്റ് 2015 (18:52 IST)
ക്രിക്കറ്റ് ദൈവം സച്ചിന്‍ ടെണ്ടുല്‍ക്കറല്ല, വന്‍‌മതില്‍ രാഹുല്‍ ദ്രാവിഡായിരുന്നു തന്‍റെ പേടി സ്വപ്നമെന്ന് പാകിസ്ഥാന്‍റെ റാവല്‍‌പിണ്ടി എക്സ്‌പ്രസ് ഷൊയ്ബ് അക്‍തര്‍. താന്‍ നേരിട്ട ഏറ്റവും വലിയ വെല്ലുവിളിയും പേടിസ്വപ്നവും ദ്രാവിഡായിരുന്നു എന്നും അക്തര്‍ പറയുന്നു.
 
ക്രീസില്‍ നിലയുറപ്പിച്ചുകഴിഞ്ഞാല്‍ എനിക്ക് ഏറ്റവും മനം‌മടുപ്പുണ്ടാക്കിയത് ദ്രാവിഡിനെതിരെ പന്തെറിയുന്നതായിരുന്നു. എനിക്കേറ്റവും വെല്ലുവിളിയുയര്‍ത്തിയതും അദ്ദേഹം തന്നെ. ദ്രാവിഡിനെതിരെ ഫലപ്രദമായി പന്തെറിഞ്ഞത് വാസിം അക്രം മാത്രമായിരുന്നു. എനിക്ക് ദ്രാവിഡിന് മേല്‍ ആധിപത്യം പുലര്‍ത്താന്‍ കഴിഞ്ഞിരുന്നില്ല - അക്‍തര്‍ പറയുന്നു.
 
എന്നെ സ്റ്റാറാക്കിയത് സച്ചിനാണ്. അദ്ദേഹം ലോകോത്തര ബാറ്റ്സ്‌മാനാണ്. അദ്ദേഹം ക്രീസില്‍ നില്‍ക്കുമ്പോള്‍ എങ്ങനെ റണ്‍സെടുക്കാം എന്നുമാത്രമായിരിക്കും ചിന്ത. എന്നാല്‍ ക്രീസില്‍ ഉറച്ചുനിന്ന് ബൌളറുടെ ക്ഷമ പരീക്ഷിക്കുകയും മാനസികമായി തളര്‍ത്തുകയും ചെയ്യുകയാണ് ദ്രാവിഡ് ചെയ്തത് - അക്തര്‍ പറയുന്നു.
 
പാകിസ്ഥാന്‍റെ ഏറ്റവും മികച്ച ബൌളര്‍മാരില്‍ ഒരാളായിരുന്നു അക്തര്‍. തീയുണ്ടകളായിരുന്നു അക്തറെറിയുന്ന പന്തുകള്‍. അവ നേരിടാനാവാതെ കൂടാരം കയറിയ ബാറ്റ്സ്‌മാന്മാര്‍ അനവധി. ലോകക്രിക്കറ്റില്‍ തന്നെ സച്ചിനും ദ്രാവിഡുമാണ് അക്തറിനെ വിജയകരമായി കളിച്ചിട്ടുള്ളത്.

Share this Story:

Follow Webdunia malayalam