ഹാട്രിക് ! കുല്‍ദീപ് ഓസ്ട്രേലിയയെ കറക്കിവീഴ്ത്തി!

Webdunia
വ്യാഴം, 21 സെപ്‌റ്റംബര്‍ 2017 (22:30 IST)
കുല്‍ദീപ് യാദവ് രണ്ടുംകല്‍പ്പിച്ച് പന്തെറിഞ്ഞപ്പോള്‍ രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്ക്കെതിരെ ഓസ്ട്രേലിയ തകര്‍ന്നടിഞ്ഞു. ഹാട്രിക് വിക്കറ്റുകളുമായി ഓസീസിന്‍റെ നട്ടെല്ലൊടിച്ച് കുല്‍‌ദീപ് കളിയിലെ താരവുമായി.
 
ഇന്ത്യന്‍ ബൌളര്‍മാര്‍ പന്തിന്‍റെ കറക്കം കൊണ്ട് വരിഞ്ഞുമുറുക്കിയ മത്സരത്തില്‍ അക്ഷരാര്‍ത്ഥത്തില്‍ ശ്വാസം കിട്ടാതെ പിടയുകയായിരുന്നു ഓസീസ് ബാറ്റ്സ്‌മാന്‍‌മാര്‍. 253 റണ്‍സായിരുന്നു ഓസ്ട്രേലിയയ്ക്ക് മുന്നിലേക്ക് ഇന്ത്യ നീട്ടിവച്ച ലക്‍ഷ്യം. എന്നാല്‍ 202 റണ്‍സിന് ഓസ്ട്രേലിയന്‍ താരങ്ങള്‍ കൂടാരം കയറി.
 
ഭുവനേശ്വര്‍ കുമാര്‍, യുസ്‌വേന്ദ്ര ചാഹല്‍ എന്നിവരുടെ പന്തുകള്‍ നേരിടുമ്പോഴും ഓസീസ് ബാറ്റ്സ്മാന്‍‌മാര്‍ വിറച്ചു. ഭുവനേശ്വറും ചാഹലും രണ്ടുവിക്കറ്റുകള്‍ വീതം വീഴ്ത്തി.
 
മാത്യു വെയ്ഡ്, ആഷ്ടന്‍ ആഗര്‍, പാറ്റ് കുമ്മിന്‍സ് എന്നിവരായിരുന്നു കുല്‍‌ദീപിന്‍റെ ഹാട്രിക് ആക്രമണത്തിന് ഇരയായവര്‍. കാല്‍ നൂറ്റാണ്ടിന് ശേഷമാണ് വീണ്ടും ഒരു ഹാട്രിക് നേട്ടം ഇന്ത്യയെ അനുഗ്രഹിക്കുന്നത് എന്നതും അഭിമാനകരമായ നേട്ടം.
 
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 92 റണ്‍സെടുത്ത വിരാട് കോഹ്‌ലിയുടെ ബാറ്റിംഗ് കരുത്തിലാണ് 252 റണ്‍സ് കുറിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനെതിരെ കളിച്ചത് പിതാവ് മരിച്ചതറിയാതെ, വിജയത്തിലും നോവായിൽ ദുനിത് വെല്ലാലെഗെ

Smriti Mandana: ഏകദിനത്തിൽ മാത്രം 12 സെഞ്ചുറി, മെഗ് ലാനിങ്ങുമായുള്ള അകലം കുറച്ച് സ്മൃതി മന്ദാന

Zaheer Khan: ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് മെന്റര്‍ സ്ഥാനം സഹീര്‍ ഖാന്‍ ഒഴിഞ്ഞു

ലെവൻഡോവ്സ്കിയ്ക്ക് പകരക്കാരനെ വേണം, ഹാലൻഡിനെ ടീമിലെത്തിക്കാൻ ബാഴ്സലോണ

ഐപിഎല്‍ ഫ്രാഞ്ചൈസികള്‍ കണ്ണുവെച്ച് കഴിഞ്ഞു, വിക്കറ്റ് നേടുന്നതിലും റണ്‍സ് എടുക്കുന്നതിലും അഖില്‍ സ്‌കറിയ മിടുക്കന്‍, കെസിഎല്ലില്‍ ടൂര്‍ണമെന്റിന്റെ താരം

എല്ലാം കാണുക

ഏറ്റവും പുതിയത്

Ind W vs Pak W: വനിതാ ലോകകപ്പിലും ഇന്ത്യ- പാക് പോരാട്ടം, കൈ കൊടുക്കാതെ ഇന്ത്യ മടങ്ങുമോ?

സമ്മർദ്ദങ്ങളെ അവസരങ്ങളായാണ് കാണുന്നത്, ഏത് പൊസിഷനിലും കളിക്കാൻ തയ്യാറെന്ന് സഞ്ജു

വനിതാ ലോകകപ്പിൽ ഇന്ത്യക്ക് വിജയതുടക്കം, ശ്രീലങ്കയ്ക്കെതിരെ 59 റൺസ് വിജയം

ഡ്രസ്സിംഗ് റൂമിലിരുന്ന് കളികാണുന്ന അനുഭവം വേറെയാണ്, ഓരോ നിമിഷവും ടെൻഷനടിച്ചാണ് കണ്ടത്: സൂര്യകുമാർ യാദവ്

കിരീടം തരാം പക്ഷേ കണ്ടീഷനുണ്ട്, ഏഷ്യാകപ്പ് ട്രോഫി വിവാദത്തിൽ പുത്തൻ ട്വിസ്റ്റ്

അടുത്ത ലേഖനം
Show comments